മലയാളം സര്‍വ്വതലാശാലക്ക് ഭൂമി വാങ്ങിയതിലും ജലീല്‍ അഴിമതി നടത്തി. പി.കെ ഫിറോസ്.

മലപ്പുറം. മുഖ്യമന്ത്രിയുടെ വിശ്വസ്ഥ മന്ത്രിക്ക് ഇത് കഷ്ടകാലം. ഒന്നിനു പിറകെ മറ്റൊന്ന് എന്ന വിധത്തില്‍ അഴിമതിയടക്കമുള്ള ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നയുമായുള്ള ഇടപാടുകളുടെ കുരുക്ക് നാള്‍ക്കു നാള്‍ മുറുകി വരുമ്പോളാണ് തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതി നടത്തിയെന്ന് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിക്കുന്നത്. ഇടപാടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനു പുറമെ സി.പി.എമ്മിനും പങ്കുണ്ടെന്ന് ഫിറോസ് ആരോപിച്ചു. മലയാളം സര്‍വകലാശാലയ്ക്ക്
ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്ന് പി.കെ ഫിറോസ് വ്യക്തമാക്കി.
കെ.ടി ജലീല്‍ ഇടപെട്ടാണ് ഭൂമിക്ക് പണം അനുവദിച്ചത്. 16 കോടി 63 ലക്ഷം രൂപ വില നിശ്ചയിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒന്‍പത് കോടി ഇതിനകം അനുവദിച്ചു കഴിഞ്ഞു.ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും അന്വേഷണം
വേണമെന്നും പി,കെ ഫിറോസ് ആവശ്യപ്പെട്ടു.വരും നാളുകളില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിതുറന്നേക്കാവുന്ന ആരോപണം അതിലും വലിയ അഴിമതിയില്‍ മുങ്ങിപ്പോകുമെന്ന പരിഹാസവും ഉയര്‍ന്നു കഴിഞ്ഞു. ലീഗിലെ അഴിമതിയില്‍ പ്രതിഷേധിച്ച് അവ തുറന്നുകാട്ടി പാര്‍ട്ടിവിട്ട ജലീല്‍ മൂക്കറ്റം അഴിമതിയില്‍ കുളിച്ചാണ് നില്‍ക്കുന്നത് എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയില്‍ ട്രോളര്‍മാര്‍ സജീവമാണ്..
0 Comments