ഗവര്‍ണര്‍ക്കെതിരേ കണ്ണൂരില്‍ കനത്ത പ്രതിഷേധം.

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരേ കണ്ണൂരില്‍ കനത്ത പ്രതിഷേധം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസ്സിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ് കോണ്‍ഗ്രസ്സിനെത്തിയ പ്രതിനിധികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. താന്‍ ദേശീയ ചരിത്ര കോണ്‍ഗ്ര്സ് വേദിയെ രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കുകയില്ലെന്ന് പറഞ്ഞ് തുടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പക്ഷേ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പരാമര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യവുമായി മുന്നോട്ട് വന്നത്. പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി.
ജെഎന്‍യു, അലീഗഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമുയര്‍ത്തിയതെന്നറിയുന്നു. പ്രതിഷേധക്കാരെ പോലിസ് അനുനയിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഗവര്‍ണര്‍ വേദിയിലെത്തും മുമ്പ് തന്നെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ കടുത്ത വിമര്‍ശകനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് കേന്ദ്രം പാസ്സാക്കിയ നിയമം അനുസരിക്കാതിരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
0 Comments