തുറന്നു പറച്ചിലുകളുടെ ആത്മകഥ ഖിസ്സത്തി പുറത്തിറങ്ങി

ദുബൈ: തുറന്നു പറച്ചലിലൂടെ ലോക ശ്രദ്ധ നേടിയ യു.എ.ഇ പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മഖ്ദൂമിന്റെ ആത്മകഥ പുറത്തിറങ്ങി. എന്റെ കഥ (ഖിസ്സത്തി ) എന്ന പേരിലിറങ്ങിയ ആത്മകഥയില്‍ സദ്ദാമിനെക്കുറിച്ചെഴുതിയ ഓര്‍മ്മകള്‍ ഇതിനോടകം ലോക മാധ്യമങ്ങളില്‍ വന്‍പ്രചാരം നേടിയിരുന്നു. ഇറാഖ് യുദ്ധത്തിന്റെ അവസാന നാളുകളില്‍ സദ്ദാമിനോട് അഭയം നല്‍കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു എന്നാണ് ഷൈഖ് ഓര്‍ക്കുന്നത്. തന്റെ ജീവനല്ല പ്രധാനമെന്നും ജനങ്ങളുടെ സുരക്ഷിതമാണ് പ്രധാനമെന്ന് പറഞ്ഞ് തങ്ങളുടെ ക്ഷണം നിരസിക്കുകയായിരുന്നു സദ്ദാം എന്ന തുറന്നു പറച്ചിലാണ് കിസ്സത്തിയെ ലോക മാധ്യമ ശ്രദ്ധയില്‍ എത്തിച്ചത്. സ്വന്തം കുടുംബത്തെക്കുറിച്ചും മരുഭൂ ജീവിതത്തെപറ്റിയും ശീതീകരണ സംവിധാനത്തിന് മുമ്പുള്ള ഭരണത്തെക്കുറിച്ചും സവിസ്തരം പറയുന്ന ഗ്രന്ഥത്തെ മുഴുമിപ്പിക്കാത്ത ആത്മകഥ എന്നാണ് ഷൈഖ് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ചും ജീവിതത്തില്‍ നടത്തിയ ദീര്‍ഘദൂര യാത്രകളെക്കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
നിരവധി കവിതാ ഗ്രന്ഥങ്ങളുടെ കര്‍ത്താവും തത്വചിന്തകനുമായ ഷൈഖ് മുഹമ്മദിന്റെ നിരവധി രചനകള്‍ മുമ്പും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹത്തിന്റെ പൂര്‍വ്വ കാല സ്മരണകളും ചിന്തകളും കൊണ്ട് സമ്പുഷ്ടമാണ് ഈ ആത്മകഥ.
മാതാവുമായുള്ള ആത്മബന്ധം വരച്ചുകാണിക്കുന്നുണ്ട് പുസ്തകത്തില്‍. എന്റെ മാതാവില്‍ കണ്ട അത്രയും സ്നേഹം മറ്റാരിലും കാണാന്‍ കഴിയില്ല. അമ്മയുടെ സ്നേഹത്തിനും കാരുണ്യത്തിനും മറ്റൊന്നുമില്ലെന്നും അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. ഇത്തിരി അറിവും ഒത്തിരി സ്നേഹവും എന്ന് തുടങ്ങുന്ന പുസ്തകത്തില്‍ 50 വര്‍ഷ സേവനം പൂര്‍ത്തിയാക്കുന്ന ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ 50 വര്‍ഷ ജീവിതം തുറന്നുകാണിക്കുന്നുണ്ട്. രാജ്യത്തിന്റെ തലമുറകള്‍ക്ക് പ്രചോദനമാവുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഖിസ്സത്തി.വൈവിധ്യമാര്‍ന്ന ഭരണ പരിഷ്‌ക്കാരങ്ങളിലൂടെ ലോകത്തിന്റെ നെറുകയില്‍ ദൂബൈയെ എത്തിച്ച ഷൈഖ് മുഹമ്മദിന്റെ പുസ്തകങ്ങളെല്ലാം തന്നെ ബെസ്റ്റ് സെല്ലറുകളാണ്.
0 Comments