ദേശീയ ദിനാഘോഷം: കെ എം സി സി നിയമ സെമിനാർ- നവംബർ : 18 ന് .
ദേശീയ ദിനാഘോഷം: കെ എം സി സി നിയമ സെമിനാർ- നവംബർ : 18 ന് .
ദുബായ് : യു എ ഇ 50 ആം ദേശീയ ദിനഘോഷത്തോടനുബന്ധിച്ചു ദുബായ് കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിപുലമായ 50 പരിപാടികളുടെ ഭാഗമായി നിയമ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ 18 നു വ്യാഴാഴ്ച വൈകു: 7 മണിക്കു ദുബായ് കെ എം സി സി യിൽ ആണ് സെമിനാർ നടക്കുക.
യു എ ഇ തൊഴിൽ, താമസ കുടിയേറ്റം, വാണിജ്യം, മുനിസിപ്പാലിറ്റി, പോലീസ്, ഗതാഗതം,കോടതി, പബ്ലിക് പ്രോസിക്യഷൻ തുടങ്ങിയ വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രഗത്ഭരായ അഭിഭാഷകരും പങ്കെടുക്കും.
ദുബായ് കമ്മുമ്യുണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ദുബൈ കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അഭിഭാഷക വൃത്തിയിൽ പ്രശസ്തരായവരെ ആദരിക്കും.
യു എ ഇ യുടെ അര നൂറ്റാണ്ടു ചരിത്രത്തിലെ നിയമ വ്യവസ്ഥയിലുണ്ടായ നാൾ വഴികൾ സെമിനാറിൽ ചർച്ചാ വിഷയമാകും. വിവിധ വകുപ്പുകളിലെ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു൦, ബിസിനസ് സംബന്ധമായ നിയമങ്ങളെ സംബന്ധിച്ചും, സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും, അഭിഭാഷകരുമായും മുഖാമുഖം സംസാരിക്കാനും അവസരമുണ്ടാകും.
യു എ ഇ യിലെ സുപ്രധാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രഗത്ഭ അഭിഭാഷകരുമായും വിവിധ വിഷയങ്ങളെക്കുറിച്ചു സംവദിക്കാനുള്ള ഈ ജന സമ്പർക്ക പരിപാടി പ്രവാസികൾ പയോഗപ്പെടുത്തണമെന്നു ചെയർമാൻ: അഡ്വ.ഇബ്രാഹിം ഖലീൽ കൺവീനർ അഡ്വ: മുഹമ്മദ് സാജിദ് എന്നിവർ അറിയിച്ചു.
0 Comments