കെ.എം.സി.സി നാഷ്ണല്‍ ഡേ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ദുബയ്: യു.എ.ഇ നാല്‍പ്പത്തിയേഴാമത് നാഷ്ണല്‍ഡേ പൂര്‍വ്വാധികം വിപുലമായ ആഘോഷങ്ങളോടെ നടത്താന്‍ കെ.എം.സി.സി തീരുമാനിച്ചു. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ശരീരം ചവിട്ട് പടിയാക്കിയ ജൈസലിനെ ആദരിക്കും. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരം മലയാള മനോരമയിലെ പ്രിന്‍സ് ബി നായര്‍, ചന്ദ്രികയിലെ നിസാം അഹമ്മദ്, എന്‍.ടി.വിയുടെ സുമത്, ഏഷ്യാനെറ്റ് റേഡിയോയിലെ ജസിത സന്‍ജിത്, ജെയ് ഹിന്ദ് ടിവിയിലെ ശ്രീജിത്ത് ലാല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ നല്‍കി ആദരിക്കും. ദുബയ് ഔഖാഫില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കായക്കൊടി ഇബ്രാഹിം മുസ്ലിയാരെ ചടങ്ങില്‍ ആദരിക്കും.
ശനിയാഴ്ച വൈകിട്ട് ഗര്‍ഹുദ് എന്‍ഐ മോഡല്‍ സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പിവി അബ്ദുല്‍ വഹാബ് എംപി, ജോസ് കെ മാണി എംപി, കെഎം ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും.ചടങ്ങില്‍ വിളയില്‍ ഫസീല അടക്കമുള്ളവരുടെ ഗാനമേളയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സിക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മറ്റു ഭാരവാഹികളായ അഡ്വ. സാജിദ് അബുബക്കര്‍, പുത്തൂര്‍ റഹ്മാന്‍ ഒകെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, അശ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments