കോവിഡ് ഇന്ത്യയില്‍ മരണം രണ്ട്. ജാഗ്രത തുടരുന്നു.

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് 68 കാരിയായ ഡല്‍ഹി സ്വദേശിനി മരിച്ചതോടെ ഇന്ത്യയില്‍ കോവിഡ് മരണം രണ്ടായി. ഡല്‍ഹി ജനക്പുരി സ്വദേശിയായാണ് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ മരിച്ചത്. ഇറ്റലിയിലും സ്വിറ്റ്‌സര്‍ലന്റിലും സന്ദര്‍ശനം നടത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. മകനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
കോവിഡ് 19 ബാധിച്ച് ആദ്യമരണം കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുര്‍ഗി സ്വദേശിയായ എഴുപത്തിയാറുകാരന്‍ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് മരിച്ചത്. സൗദിയില്‍ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ബുധനാഴ്ചയാണ് മരിച്ചത്. രാജ്യത്ത് കോവിഡിനെതിരെ കനത്ത ജാ?ഗ്രത തുടരുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ 18 എണ്ണം അടച്ചു. ഭൂട്ടാന്‍, നേപ്പാള്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം തുടരും. ഏപ്രില്‍ 15 വരെ ഇന്തോ-ബംഗ്ലാദേശ് പാസഞ്ചര്‍ ബസുകളും ട്രെയിനുകളും നിര്‍ത്തിവയ്ക്കും. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നാല് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് പുതുതായി രണ്ട് കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ളത് 19 പേര്‍. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കും വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇറ്റലി സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ, കഴിഞ്ഞദിവസം അന്തിമസ്ഥിരീകരണ ഫലം കാത്തിരുന്ന തിരുവനന്തപുരം സ്വദേശിയ്ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇതില്‍ 277 പേര്‍ ആശുപത്രിയിലും 5,191 പേര്‍ വീട്ടിലുമാണുള്ളത്. ഇതില്‍ 69 പേര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ചവരാണ്. വൈറസ്? ബാധ അതിരൂക്ഷമായ യുഎസ്സില്‍ പ്രസിഡന്റ്? ഡോണള്‍ഡ്? ട്രംപ്? അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.? കോവിഡ്? 19 വൈറസ്? ബാധിച്ച്? യുഎസില്‍ ഇതുവരെ 41 പേരാണ്? മരിച്ചത്??. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ?ട്രംപ്? ആവശ്യപ്പെട്ടിട്ടുണ്ട്?. യുഎസിലെ ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
0 Comments