മുനവ്വറലി തങ്ങൾ രണ്ട് പുസ്തകം പ്രകാശനം ചെയ്തു .

ഷാർജ . ലിപിയിൽ നിന്നുള്ള രണ്ട പുസ്തകങ്ങൾ പ്രകാശിതമായി . കെ കെ അബ്ദുസ്സലാം എഴുതിയ ഷെയ്ഖ് സായിദ് ഉത്തമ ഭരണത്തിന്റെ ഉദാത്ത മാതൃക ,കാനേഷ് പൂനൂരിന്റെ സാന്ത്വനം സംഗീതത്തിലൂടെ എന്നിവയാണ് റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശിതമായത് . ഷെയ്ഖ് സായിദ് ഉത്തമ ഭരണത്തിന്റെ ഉദാത്ത മാതൃക എന്ന ഗ്രന്ഥം നവാസ് പൂനൂരും സാന്ത്വനം സംഗീതത്തിലൂടെ എന്ന ഗ്രന്ഥം ഫൈസൽ എളേറ്റിലും പരിചയപ്പെടുത്തി . ഷെയ്ഖ് സായിദ് ഉത്തമ ഭരണത്തിന്റെ ഉദാത്ത മാതൃക എന്ന ഗ്രന്ഥം മുനവ്വറലി ശിഹാബ് തങ്ങൾ എ പി ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ധീനു നൽകിയും സാന്ത്വനം സംഗീതത്തിലൂടെ എന്ന ഗ്രന്ഥം ഫോറം ഗ്രൂപ്പ് സാരഥി തൽഹത്തിനു നൽകിയും പ്രകാശനം ചെയ്തു .

ഇൻകാസ് നേതാവ് മഹാദേവൻ ,കുഞബ്‌ദുല്ല അൻസാരി അലൈൻ ,കെ കെ അബ്ദുസ്സലാം. ലുക്മാൻ അരീക്കോട് , എന്നിവർ ആശംസകൾ നേർന്നു ,

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar