വണ്‍…. മമ്മുട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍
മമ്മുട്ടിയുടെ കരുത്തനായ മുഖ്യമന്ത്രി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതോടെ ആരാധകരുടെ ത്രില്‍ അതിരുകടന്നു.
കേരള രാഷ്രീയത്തിന്റെ പുതിയ മുഖമായി എത്തുന്ന കടയ്ക്കല്‍ ചന്ദ്രന്റെ കഥ പറയുന്ന പുതിയ ചിത്രം വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ത്രില്ലടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വണ്‍ എന്ന ചിത്രത്തില്‍ കേരളം കാണാന്‍ പോകുന്ന കരുത്തുറ്റ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി അഭ്രപാളിയില്‍ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. രാഷ്ട്രീയ സിനിമകള്‍ക്ക് മലയാളത്തില്‍ എന്നും വലിയ സ്വീകാര്യതയാണ് ഉള്ളത്… ആദ്യ പോസ്റ്ററില്‍ കട്ടി കണ്ണടയും അടിമുടി ഖദറും തുകല്‍ ചെരുപ്പുമണിഞ്ഞ കടക്കല്‍ ചന്ദ്രനായി നിറഞ്ഞു നില്‍ക്കുന്നു മമ്മുട്ടി… കേരളത്തിന്റെ ഈ മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കാന്‍ പോകുന്ന കരുക്കള്‍ ഏതെന്നു അറിയാന്‍ കേരളം കാത്തിരിക്കുന്നു… കടക്കല്‍ ചന്ദ്രന്റെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഓടി തുടങ്ങാന്‍ ഇനി അധികം നാളുകള്‍ ഇല്ലാ..
ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത് .
ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. കോ-പ്രൊഡ്യൂസര്‍ ഭൂപന്‍ താച്ചോയും ശങ്കര്‍ രാജ് ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ . എഡിറ്റര്‍ നിഷാദ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ പിആര്‍ കമ്പനി.
0 Comments