കരിപ്പൂര്‍ വിമാനത്താവളം : എം.ഡി.എഫ് വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോപത്തിന്ന്
കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ 100 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കുക, വൈഡ് ബോഡി വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുക,കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക, കരിപ്പൂര്‍ വിമാനാപകട അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, മലബാറിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിവിധ സംഘടനകളുമായി ചേര്‍ന്ന് ഒരു സംയുക്ത സമര സമിതിക്ക് രൂപം കൊടുത്തു
.
യോഗം പ്രമുഖ അഭിഭാഷകന്‍ പി.എം ഹനീഫ് ഉല്‍ഘാടനം ചെയ്തു.
ചേംബറുകളുടെ പ്രധിനിധികള്‍, എവിയേഷന്‍ പ്രതിനിധികള്‍, ട്രാവല്‍ ഏജന്റ് സംഘടനകള്‍, ഹജ്ജ് ഉംറ സംഘടനാ നേതാക്കള്‍, വിവിധ പ്രവാസി സംഘടനാ നേതാക്കള്‍, വിവിധ മത സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ വ്യാപാര സംഘടനാ നേതാക്കള്‍ തുടങ്ങി നൂറോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് വിവിധ ഘട്ടങ്ങളിലുള്ള തുടര്‍സമരങ്ങള്‍ നടത്താന്‍ തിരുമാനിച്ചത്. അതിന്റെ ഭാഗമായി ജനുവരി 13,14 തിയ്യതികളില്‍ കോഴിക്കോട് മനാഞ്ചിറയില്‍ മലബാറിലെ രാഷ്ടീയ, സാമുഹിക, മത സംസ്‌ക്കാരിക സംഘടനാ പ്രതിനിധികള പങ്കെടുപ്പിച്ച് കൂട്ട സത്യാഗ്രഹം സംഘടിപ്പിക്കും .തുടര്‍ന്ന് ഫെബ്രവരി ആദ്യവാരം കരിപ്പൂരിലെക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംയുക്ത സമരസമിതി മുഖ്യരക്ഷാധികാരിയായി യു.എ.നസീറിനെയും രക്ഷാധികാരിമാരായി ഹസീബ് കെ. സുബൈര്‍ കൊളക്കാടന്‍ മുസ്സമ്മില്‍ അഹമ്മദ് കോയ ടി.പി,മുബഷിര്‍,അമ്മാര്‍ കിഴുപറമ്പ്,ഗുലാം ഹുസൈന്‍ കൊളക്കാടന്‍,ബാലന്‍ അമ്പാടി,അഡ്വ:സുജാത വര്‍മ്മ,അസ്വ: പി.എം ഹനിഫ്,
എ.പി മൊയ്തീന്‍ എന്നിവരെയും ചെയര്‍മാനായി ഡോ.കെ മൊയ്തു വര്‍ക്കിംഗ് ചെയര്‍മാനായി എസ്.എ അബൂബക്കര്‍,അബ്ദുറഹിമാന്‍ ഇടക്കുനി ജനറല്‍ കണ്‍വീനറായി ഹാഷിം കാടാക്കടകം,ചിഫ് കോര്‍ഡിനേറ്റര്‍റായി ഫി.എ അസാദ് ,ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍,ഫസ്ലബാനുപി.കെ,കോര്‍ഡിനേറ്റര്‍മാര്‍രായി വി.പി സന്തോഷ് കുമാര്‍, എന്നിവരെയും മറ്റ് ഭാരവാഹികളായി വൈസ് ചെയര്‍മാന്‍മാരായി സൈതു മാധവന്‍ (വ്യാപാര വ്യവസായി )ചന്ദ്രബാബു (എന്‍ എസ് എസ് ) സുധീഷ് മാസ്റ്റര്‍ (എസ് എന്‍ ഡി പി യോഗം) വാസുദേവന്‍ പനോളി ( തിയ്യ മഹാസഭ) നാസര്‍ ഫൈസി കൂടത്തായി (SYS EK )അഫ്‌സല്‍ കോലാരി (SYS AP) അബ്ദുറഹിമാന്‍ പാലത്ത് (KNM) ഷാജി പി(വിസ്ഡം) അന്‍വര്‍ സാദത്ത് (മര്‍ക്കസ്സുദ അവ)സുബ്ഹാന്‍ ജമാഅത്തെ ഇസ്ലാമി രാജേഷ് താമരശേരി രുപത പി.ടി ജനാര്‍ദ്ദനന്‍(KDF)ഇമ്പിച്ച ഹമ്മദ് (പ്രവാസി ലീഗ്)സുരേന്ദ്രന്‍ (പ്രവാസി സംഘം) രാജേഷ് കരിപ്പാല പ്രവാസി കോണ്‍ഗ്രസ്സ്,(എംഡി.ഫ്) കബീര്‍ സലാല, എം എ ഷഹനാസ് (എം.ഡി.എഫ്) പ്രത്യു രാജ് (എം.ഡി.ഫ്) സലീം കൊടിയത്തൂര്‍ എം ഡി.എഫ്)എന്നിവരരെയും കണ്‍വീനര്‍മാരായി അബ്ദുറഹിമാന്‍(എം.ഇ.സ്) അബ്ദുറഹിം (എം.എസ്സ് എസ്സ് )അബ്ദുല്‍ റഷീദ് ( ട്രാവല്‍ അസോസിയേഷന്‍) ജലീല്‍ പി ( ട്രാവല്‍ അസോസിയേഷന്‍) സുനില്‍ പി ( ഡിഫന്‍സ് വളണ്ടിയര്‍ ) അറക്കല്‍ അബ്ദുള്‍കരിം (ഉംറ അസോസിയേഷന്‍)സന്തോഷ് (പ്രവാസി കോണ്‍ഗ്രസ്സ് )സഹദ് (പ്രവാസി കോണ്‍ഗ്രസ് )ഇഖ്ബാല്‍ (പ്രവാസി സഘം),(എ.പി അഹമ്മദ് പ്രവാസി ലീഗ്)ആശാ നന്മണ്ട, സമീറ കാക്കൂര്‍ വ്യാപാരി (വ്യവസായി എകോപന സമിതി വനിതാ വിഭാഗം ) താഹ പി, റഹിം വയനാട്( ക രിപ്പുര്‍ വിമാന അപകടം ആക്ഷന്‍ ഫോറം)സക്കിന കക്കാടി ലൈല പി (ജമാ അത്തെ ഇസ്ലാമി വനിതാ വിഭാഗം) പി.എച്ച് ഫാറൂഖ് (എം ഡി.ഫ്) അബ്ബാസ് കെ. എ (എം ഡി ഫ്) സജ്‌ന വേങ്ങേരി (എം.ഡി.ഫ്) അഫ്‌സല്‍ ബാബു (എം.സിഫ്) വി.പി സൈതലവി എം.ഡി ഫ്) ഷെബീര്‍ കൊട്ടക്കല്‍ (എംഡി.ഫ് )എന്നിവരെയും ിരഞ്ഞെടുത്തു.കോഴിക്കോട് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എം.ഡി ഫ് പ്രസിണ്ടണ്ട് എസ് എ അബുബക്കര്‍ ആദ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു.എം.ഡി ഫ് ജന.. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കു നി സ്വാഗതവും ട്ര .ഷറര്‍, വി.പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments