യു.എ.ഇയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു .
എം ഡി എഫ് പാര്‍ളമെന്റിനു മുന്നില്‍ നടത്തിയ നിരാഹാര സമരത്തിനു കിട്ടിയ അംഗീകാരമാണ് ഈ വിധി..
യു എ ഇ യില്‍ നിന്നും മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു .ഇനി മുതല്‍ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് 1500 ദിര്‍ഹവും
12 വയസ്സിനു തഴെയുള്ളവര്‍ക്ക് 750 ദിര്‍ഹവുമായിരിക്കും എയര്‍ ഇന്ത്യ ഈടാക്കുക.മൃതദേഹം തൂക്കിനോക്കി വിലയീടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കാണ് ഈ നിയമം മൂക്കുകയറിട്ടത്. പ്രവാസി മൃതദേഹങ്ങളോടുള്ള അവഗണനക്കെതിരെ നിരവധി വര്‍ഷങ്ങളായി പ്രവാസി സമൂഹവും ഇതര സംഘടനകളും നടത്തിയ സമരത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ഏകീകരണം നിലവില്‍ വന്നത്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ നാല്‍പ്പത്തിയെട്ട് ്മണിക്കൂര്‍ നിരാഹാര സമരം ഈ വിഷയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.എം ഡി എഫ് പ്രസിഡണ്ട് കെ.എം ബഷീറും നുസ്‌റത്ത് ജഹാനും ജന്ദര്‍ മന്ദിറില്‍ നടത്തിയ സമരം ഈ വിഷയത്തില്‍ വലിയ ചലനം സൃ്ടിച്ചിരുന്നു. കോഴിക്കോട് എയര്‍പ്പോര്‍ട്ട് സമര വിജയത്തിനു ശേഷം എംഡിഎഫ് ഏറ്റെടുത്ത മൃതദേഹത്തോടുള്ള അവഗണനക്കെതിരെയുള്ള സമരവും വിജയം വരിച്ച സന്തോഷത്തിലാണ് സമര പ്രവര്‍ത്തകര്‍.
വിവിധ രാജ്യങ്ങള്‍ തീര്‍ത്തും സൗജന്യമായി കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ തൂക്കി വില നിശ്ചയിക്കുന്ന ഇന്ത്യന്‍ നടപടിക്കാണ് താല്‍ക്കാലികമായ അന്ത്യം വന്നത്. തീര്‍ത്തും സൗജന്യമായി മൃതദേഹം കൊണ്ടുപോകുന്ന നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഇപ്പോള്‍ ഉണ്ടായ നടപടി എം ഡി എഫ് സമരത്തിനു കിട്ടിയ വലിയ അംഗീകാരമാണെന്നും കെ.എം ബഷീര്‍ പ്രവാസലോകത്തോട് പറഞ്ഞു.
പ്രവാസി പുരസ്‌ക്കാരം ലഭിച്ചതുമുതല്‍ കേന്ദ്ര സര്‍ക്കാറിനോട് നിരന്തരം ആവശ്യപ്പെടുന്ന വിഷയമാണ് മൃതദേഹത്തോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്നത്. സുഷമ സ്വരാജ് കഴിഞ്ഞ ദിവസം യു.എ.ഇ സന്ദര്‍ശിച്ചപ്പോഴും ഈ വിഷ് യം നേരില്‍കണ്ട് സംസാരിച്ചിരുന്നെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. പൂര്‍ണ്ണമായും സൗജന്യമാക്കുക എന്നതാണ് ആവശ്യമെന്നും ഈ ആവശ്യത്തിന്നായി ഇനിയും പോരാടുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഇപ്പോള്‍ കൊണ്ടു വന്ന വിമാന കൂലി ഏകീകരണം വലിയ ആശ്വാസമാണെന്നും ഗള്‍ഫ് മലയാളിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കെ.എം ബഷീറും മലബാര്‍ ഡവലപ്‌മെന്‍്‌റ് ഫോറവും മുന്നോട്ട് വരുന്നത് ആശ്വാസകരമാണെന്നും യു.എ.ഇയിലെ സാമൂഹ്യപ്രവര്‍ത്തകനും നിയമ പ്രവര്‍ത്തകനുമായ അഡ്വ.അസീസ് തോലേരി പറഞ്ഞു. പ്രവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാറുകളുടെ മുന്നിലെത്തിക്കാനും അത്തരം വിഷയങ്ങള്‍ക്കുവേണ്ടി സമരരംഗത്ത് സജീവമാകാനും ഇത്തരം സംഘടനകള്‍ കാണിക്കുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അസീസ് പറഞ്ഞു.
0 Comments