വാക്കുകള്‍ ഇടറിയും ,.. വിതുമ്പിയും ,.. മുല്ലപ്പള്ളി


കാസര്‍കോട്: ഏതൊരു മനുഷ്യ ഹൃദയവും നുറുങ്ങിപ്പോകുന്ന പാതകമാണ് കാസര്‍ഗോഡ് നടന്നത്. ദുരന്തം കേട്ടപാടെ കേരള യാത്ര മാറ്റിവെച്ച് സംഭവ സ്ഥലത്തേക്ക് കുതിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ രക്തസാക്ഷികളുടെ വീടുകളിലെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ടിരുന്നു. ബന്ധുക്കളുടെയും പ്രവര്‍ത്തകരുടെയും ദീന രോദനങ്ങള്‍ സഹിക്ക വയ്യാതെ ഇടക്കിടെ പൊട്ടിക്കരഞ്ഞു പോയി അദ്ദേഹം. ഇന്നലെ വരെ കളിചിരികളുമായി വീട്ടില്‍ ഉണ്ടായിരുന്നവരുടെ നിശ്ചല ശരീരം കാണാന്‍ വന്നവരുടെ നല്ല വാക്കുകള്‍ കേട്ടപ്പോളാണ് മുല്ലപ്പള്ളി വികാരാധീനനായത്.കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍. ഇരുവരുടെയും വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്. കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനു ശേഷം അവര്‍ ഞങ്ങള്‍ അറിയില്ല. പാര്‍ട്ടി അറിയില്ല എന്നൊക്കെ പറയും. നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാല്‍ മരിക്കുന്നത്. ഇവരൊക്കെ തൊഴിലാളി കുടുംബങ്ങളാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ കിട്ടിയൊരു അവസരമാണിത്. ദയവു ചെയ്ത് ആയുധം വയ്ക്കാന്‍ അണികളോട് ആവശ്യപ്പെടണം. അങ്ങനെ ചെയ്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ സാധിക്കും. അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടത്. വളരെ ദയനീയമാണ് ഇവിടത്തെ ചുറ്റുപാട്. പെരിയയില്‍ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതു മാത്രം അദ്ദേഹം ചെയ്താല്‍ മതിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. കൃപേഷിന്റയും ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്ത് നിന്ന് വിലാപയാത്രയായി പെരിയയിലേക്ക് പുറപ്പെട്ടു. ആറിടങ്ങളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.
കാസര്‍കോഡ് ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും കേസ് അന്വേഷിക്കുകയെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

കാസര്‍കോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും കേസ് അന്വേഷിക്കുകയെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നുണ്ടാവും. ഇന്നലെ രാത്രിയിലാണ് പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar