നീറ്റ്: ജസ് മരിയ ബെന്നി ഒന്നാമത്, സംറീനും, സേബക്കും രണ്ടും മൂന്നും റാങ്ക്

നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇയുടെ cbseneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം.
മെയ് ആറിനാണ് പരീക്ഷ നടന്നത്. 13 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്തെ 136 പട്ടണങ്ങളിലെ 2225 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായാണ് പരീക്ഷ നടന്നത്.
പരീക്ഷയുടെ ഉത്തര സൂചികയും ഒഎംആര്‍ ഷീറ്റും ടെസ്റ്റ് ബുക്ലെറ്റിന്റെ കോഡും മേയ് 25 ന് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിരുന്നു. ഇവ പരിശോധിച്ചശേഷം മേയ് 27 വരെ പരാതികള്‍ അറിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. പരാതികള്‍ പരിശോധിച്ചശേഷമാണ് അന്തിമ ഉത്തര സൂചിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശനം നടക്കുക.
തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയിൽ പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലെ ജസ് മരിയ ബെന്നി സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. അങ്കമാലി സ്വദേശിയാണ്. അഖിലേന്ത്യതലത്തിൽ 56ാം റാങ്ക്. 720ൽ 664 മാർക്കാണ് നേടിയത്. പിതാവ് ലോക്കോ പൈലറ്റും മാതാവ് അധ്യാപികയുമാണ്.
ഡോക്ടറാകണമെന്നാണ് ആഗ്രഹം. എം.ബി.ബി.എസിനുശേഷം മാറാരോഗങ്ങളെക്കുറിച്ച് വിദഗ്ധ പഠനം നടത്താനാണ് താൽപര്യം. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർവരെയാണ് പഠിച്ചിരുന്നത്. ഒരു വർഷേത്താളം എൻട്രൻസിനായി മാറ്റിവെച്ചിരുന്നുവെന്ന് ജസ് മരിയ പറഞ്ഞു.
രണ്ടാം റാങ്ക് സംറീൻ ഫാത്തിമക്ക്
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേട്ടവുമായി തിരുവനന്തപുരം സ്വദേശിനി. കരമന ആണ്ടവർ മൻസിലിൽ സംറീൻ ഫാത്തിമയാണ് കേരളത്തിൽ രണ്ടാം സ്ഥാനെത്തത്തിയത്. 657 സ്കോർ നേടിയാണ് സംറിെൻറ നേട്ടം.
അഖിലേന്ത്യതലത്തിൽ 89ാമതും ഒ.ബി.സി വിഭാഗത്തിൽ 12ാമതുമാണ്. സിവിൽ എൻജിനീയറായ മുഹമ്മദ് ഷമീൻ (ചുങ്കത്ത് ജ്വല്ലറി, തിരുവനന്തപുരം) -റീജ ബീഗം ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽനിന്ന് സി.ബി.എസ്.ഇ 12ാം തരം വിജയിച്ച സംറീൻ പാല ബ്രില്യൻസിലെ പരിശീലനത്തിലൂടെയാണ് റാങ്ക് നേട്ടത്തിലെത്തിയത്. സി.ബി.എസ്.ഇ പരീക്ഷയിൽ കഴിഞ്ഞ വർഷം അഖിലേന്ത്യതലത്തിൽ 10ാം സ്ഥാനം നേടിയിരുന്നു. എയിംസ്, ജിപ്മെർ മെഡിക്കൽ പ്രവേശന പരീക്ഷകളും സംറീൻ എഴുതിയിട്ടുണ്ട്. ജിപ്മെറിൽ എം.ബി.ബി.എസ് പഠനം നടത്താനാണ് ആഗ്രഹമെന്ന് സംറീൻ പറഞ്ഞു.
മൂന്നാം റാങ്ക് മാളിയേക്കൽ വീട്ടിലേക്ക്
കൊടിയത്തൂർ: സഹോദരിമാരുടെ പാത പിന്തുടർന്ന് ഡോക്ടറാകാനുള്ള തയാറെടുപ്പിൽ സേബക്ക് മികച്ച റാങ്കിെൻറ തിളക്കം. നീറ്റി’ൽ കേരളത്തിൽ പരീക്ഷ എഴുതിയവരുടെ റാങ്കിൽ മൂന്നാമതാണ് സേബ. ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച മുഹമ്മദ് മാളിയേക്കലിെൻറയും സുബൈദയുടെയും ഇളയ പുത്രിയായ സേബ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ചാണ് ‘നീറ്റായി’ വിജയം കൊയ്തത്. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ, പി.ടി.എം.എച്ച്.എസ്, ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. സേബയുടെ മൂന്ന് ചേച്ചിമാരും വൈദ്യശാസ്ത്രരംഗത്താണ്. ഡോ. ഷാദിയ േകാഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി പി.ജി വിദ്യാർഥിനിയാണ്. ഡോ. ഫഹ്മി കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. മറ്റൊരു സഹോദരിയായ ഫെബിൻ കോട്ടക്കലിൽ ബി.എ.എം.എസ് അവസാന വർഷ വിദ്യാർഥിനിയാണ്. സ്വന്തം നാടായ കോഴിക്കോട് െമഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരാനാണ് സേബക്ക് ആഗ്രഹം.
0 Comments