നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ തന്നെ; ശിക്ഷ പുനപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ തന്നെ. വധശിക്ഷ പുനപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. പ്രതികള്‍ ഒരുതരത്തിലുളള ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുമ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ വീണ്ടും പുനഃപരിേശാധന ഹര്‍ജി നല്‍കുകയായിരുന്നു.

2012 ഡിസംബര്‍ 12നാണ് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിക്കുകയായിരുന്നു. കേസില്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹര്‍ജിയില്‍ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ ഇയാളെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അവശേഷിക്കുന്ന നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്ന ഹര്‍ജി നല്‍കിയത്.

പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ല. പ്രതികള്‍ക്ക് വധശിക്ഷ തന്നെ കുറവാണ്. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിര്‍ഭയയിലൂടെ അത് അവസാനിക്കണം. പെണ്‍കുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar