പഴനിയിൽ ലോറിയും കാറും കൂട്ടിയിടിച്ചു ഏഴ് മലയാളികൾ മരിച്ചു.

ദിണ്ടിഗൽ: തമിഴ്‌നാട്ടിലെ പഴനിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മലയാളികൾ മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പഴനി ആയക്കുടിയിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.
കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), ബന്ധു സുരേഷ് (52), ഭാര്യ രേഖ, മകൻ മനു (27), അഭിജിത് (14), സജിനി എന്നിവരാണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആദിത്യ (12)നെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴനിയിലേക്കു പോകുംവഴിയാണ് എട്ടു പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ ആറു പേർ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സജിനിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments