ഒസ്‌ക്കറില്‍ മുത്തമിടാന്‍ വീണ്ടുംറസൂല്‍ പൂക്കുട്ടി.

വീണ്ടും ഒസ്‌ക്കറില്‍ മുത്തമിടാന്‍ റസൂല്‍ പൂക്കുട്ടി.ശബ്ദ വിന്യാസത്തിന്റെ സൗന്ദര്യവുമായാണ് റസൂല്‍ ഇത്തവണയും രംഗത്തെത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ സൗകുമാര്യത ഒപ്പിയെടുത്ത ചിത്രം ഇതിനകം തന്നെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്.ശബ്ദത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള റസൂൽ പൂക്കുട്ടിയുടെ ദ് സൗണ്ട് സ്റ്റോറി ഓസ്കാറിലേക്ക്. തൃശൂർ പൂരത്തിന്‍റെ ശബ്ദ വിരുന്നിനെക്കുറിച്ച് ഒരുക്കിയ ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേക്ക് മത്സരിക്കുന്നത്.
91ാമത് ഓസ്കാർ നാമനിർദേശ പട്ടികയിലേക്ക് 347 സിനിമകളാണ് പരിഗണിക്കുന്നത്. ചിത്രത്തിൽ റസൂൽ പൂക്കുട്ടിയാണ് നായകൻ. കഴിഞ്ഞ തൃശൂർപൂരം തത്സമയം റെക്കോർഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രസാദ് പ്രഭാകറാണ്. രാഹുൽ രാജ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.
അന്ധനായ ഒരാളുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിന്‍റെ പ്രമേയം. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എ ട്രാവലോഗ് വിത്ത് റസൂൽ പൂക്കുട്ടി എന്ന നാലര മണിക്കൂർ നീണ്ട ഡോക്യമെന്‍ററിയും ഒരുക്കുന്നുണ്ട്.
ഈ ബഹുമതി വടക്കും നാഥന് സമർപ്പിക്കുന്നുവെന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. ജനുവരി 22നാണ് ഓസ്കാർ നാമനിർദേശപട്ടിക പുറത്തുവിടുക. ഫെബ്രുവരി 24 നാണ് ഓസ്കാർ പ്രഖ്യാപനം.
0 Comments