2022ലെ ഖത്തര്‍ ലോകകപ്പ്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ

ലണ്ടന്‍: അറബ് രാജ്യമായ ഖത്തര്‍ വേദിയാകുന്ന 2022ലെ ലോകകപ്പിന്റെ തിയ്യതി ഫിഫ പ്രഖ്യാപിച്ചു. അറബ് ലോകം വേദിയാകുന്ന ആദ്യ ലോകകപ്പാണ് ഖത്തര്‍ ലോകകപ്പ്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയാണ് മത്സരത്തിന്റെ തിയ്യതി പ്രഖ്യാപിച്ചത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സമാപനത്തോടനുബന്ധിച്ച് ഫിഫ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ ലോകകപ്പിന്റെ തിയ്യതി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചത്.
ശൈത്യകാലത്താണ് ഖത്തര്‍ ലോകകപ്പ്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ശൈത്യകാലത്ത് നടക്കുന്നത്. ഖത്തര്‍ വേള്‍ഡ് കപ്പില്‍ 32 ടീമുകളെ ഷെഡ്യൂള്‍ ചെയ്യാനാണ് തീരുമാനം. എന്നാല്‍, ചിലപ്പോള്‍ ഇത് 48 ആകാനും സാധ്യതയുണ്ടെന്നും അതിനാല്‍ ഈ തീരുമാനം അന്തിമമല്ലെന്നും ഇന്‍ഫാന്റിനോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments