സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് മാനസിക പിരിമുറുക്കം നേരിട്ട് യുവാവ് തൂങ്ങി മരിച്ചു.

കോട്ടക്കല്‍: സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് മാനസിക പിരിമുറുക്കം നേരിട്ട് യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സജാദ് ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായി കണ്ടെന്നാരോപിച്ച് കോട്ടക്കല്‍ കുറ്റിപ്പാലയില്‍ വച്ച് ഇദ്ദേഹത്തെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദ്ധിക്കുകയും ചെയ്തിരുന്നു.
സദാചാര പൊലീസായി ആള്‍ക്കൂട്ടം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാരോപിച്ച് കഴിഞ്ഞ 27 നാണ് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്.
ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
യുവാവിന്റെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസ് വന്നാണ് മോചിപ്പിച്ചത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
.
0 Comments