കേരളം യുദ്ധക്കളമാക്കി ഹൈന്ദവസംഘടനകള്‍ തെരുവില്‍

കേരളം വീണ്ടും സംഘര്‍ഷ ഭരിതം. ഇടക്കാലത്ത് നിശബ്ദമായ ശബരിമല പ്രശ്‌നം വീണ്ടും തെരുവില്‍ ശക്തിപ്രാപിക്കുന്നു. ഇന്നുകാലത്ത് സ്ത്രീകള്‍ മല കയറിയെന്ന വാര്‍ത്ത മുഖ്യമന്ത്രി സ്ഥീരീകരിച്ചതോടെയാണ് സംസ്ഥാനത്താകെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ അക്രമവും അഴിഞ്ഞാട്ടവും നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധം നിരവധി പ്രദേശങ്ങളില്‍ കനത്ത സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ കണ്ണില്‍കണ്ടതെല്ലാം തച്ചുടച്ചും കല്ലെറിഞ്ഞു തകര്‍ത്തും നടത്തുന്ന അക്രമത്തെ ചെറുക്കാന്‍ പൊലിസ് നന്നേ പാടുപെട്ടു.തലസ്ഥാന നഗരിയില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്നത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ അഞ്ചു മണിക്കൂര്‍ നേരം ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി. കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലിസ് ഇവരെ തുരത്തിയത്..
അക്രമികള്‍ക്കെതിരെ പൊലിസ് ജലപീരങ്കികളും ലാത്തിവീശലും നടത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമികള്‍ കട അടപ്പിക്കുകയും ബസുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും മുഖ്യമന്ത്രിയുടെ അടക്കം കോലം കത്തിക്കുകയും
ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും വ്യാപക അക്രമമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയില്‍ മാത്രം അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ക്യാമറകള്‍ നശിപ്പിച്ചു. ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമിച്ചവരെ ഓടിച്ചു..

വ്യാഴാഴ്ച ഹര്‍ത്താല്‍ ശബരിമല കര്‍മസമിതിയാണ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിലും അക്രമത്തിനുള്ള സാധ്യതയുണ്ട്. അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.

യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ കരിദിനമായി ആചരിക്കും. സംസ്ഥാനത്തൊട്ടുക്കും പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. ഇന്നും വിവിധ പ്രദേശങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.

പരീക്ഷകള്‍ മാറ്റിവച്ചു വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഹര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും വിവിധി യൂനിവേഴ്സിറ്റികള്‍ നടക്കുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്..
മാറ്റിവച്ച ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നാലാം തിയ്യതി നടത്തും..
സാങ്കേതിക സര്‍വകലാശാല, കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല എന്നിവ നടത്താനിരുന്ന പരീക്ഷകളാണ് ഇതുവരെ മാറ്റിവച്ചിട്ടുള്ളത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar