ഷീല പോള്‍ രാമേച്ച രചിച്ച -മിറിയം അനാ- പ്രകാശനം ചെയ്തു.

ദുബൈ. ഗള്‍ഫിലെ മുതിര്‍ന്ന എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷീല പോള്‍ രാമേച്ച രചിച്ച മിറിയം അനാ എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തു. ദൂബൈയിലെ പാം പുസതകപ്പുര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് രാജു മാത്യു ചിരന്തന സാംസ്‌ക്കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
പാം പുസ്തക പുര പ്രസിഡന്റ് വിജു സി പരവൂര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അബാസ് സാഹിത്യ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും, സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായ പുന്നയൂര്‍കുളം സൈനുദ്ദിന്‍, ഇസ്മയില്‍ മേലടി,രശ്മി ടീച്ചര്‍, സി.പി.അനില്‍ കുമര്‍,റെജി മണ്ണേല്‍,മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.ഷീലാ പോള്‍ മറുപടി പ്രസംഗം നടത്തി.പ്രവീണ്‍ പാലക്കീല്‍ സ്വാഗതവും,സഹര്‍ അഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് ഹാര്‍മണി സംഗീത കൂട്ടായ്മയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.
നിരവധി കവിതയും നോവലും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഷീലാ പോള്‍ ഗള്‍ഫിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ്.പരിശുദ്ധ മറിയത്തിന്റെ ജന്മ നാട്ടിലൂടെയും അവരുടെ ചരിത്ര ഭൂമികയിലൂടെയുമുള്ള സഞ്ചാരത്തിന്റെയും, വാക്കുകള്‍ കൊണ്ട് ധന്യമായ പുസ്തകത്താളുകള്‍ യാത്രാ വിവരണമെന്നതിനപ്പുറം ഭക്തിയുടെ നിറ സാന്നിദ്ധ്യം കൊണ്ട് ധന്യമാണ്. അഥീന പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.


0 Comments