ഷീബ ഫാത്തിമ ഷാര്‍ജയില്‍ മരണപ്പെട്ടു.

ഷാര്‍ജ: പഴയങ്ങാടി മാടായി വാടിക്കല്‍ സ്വദേശിനിയായ ഷീബ ഫാത്തിമ(എട്ടുവയസ്സ്) ഷാര്‍ജയില്‍ മരണപ്പെട്ടു. വാടിക്കല്‍ മണ്ണന്‍ ഷൗക്കത്തിന്റെയും സഫീറയുടെയും മകളാണ്. ഷാര്‍ജാ ഗള്‍ഫ് ഏഷ്യ ഇംഗ്ലീഷ് സ്‌കൂളില്‍ ഗ്രേഡ് 2 വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഷെസിന്‍, ഷയാന്‍. അബുദാബി കല്യാശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് സാബിര്‍ അഹമ്മദിന്റെ ഭാര്യാ സഹോദരിയുടെ മകളാണ്. ഖബറടക്കം നാളെ ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar