വിദേശയാത്രയില്‍ മുഖ്യമന്ത്രി സ്വപ്‌നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രന്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചട്ടലംഘനം നടത്തിയതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി കെടി ജലീല്‍ പറഞ്ഞതൊന്നും വിശ്വസിക്കാനാവില്ല. മന്ത്രിക്ക് വാട്‌സ്അപ്പ് അയക്കുന്നത് എന്ത് നയതന്ത്രമാണ്. ഇത്രയും വലിയ ബാഗേജ് എങ്ങനെ എത്തി.
ആരിടപെട്ടു. ചട്ടലംഘനം നടത്തി. ജലീല്‍ ഇതിനുമുമ്പും ഇതുപോലുള്ള കാര്യങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നു. സംസ്ഥാനം വിദേശ സഹായം എന്ന വളഞ്ഞ വഴി സ്വീകരിച്ചു. അതിലാണ് കമ്മീഷന്‍ വാങ്ങിയത്. ജലീല്‍ വിശ്വാസത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
ഖുറാന്‍ കൊണ്ടുവരാനെന്ന പേരില്‍ സ്വര്‍ണം കടത്തിയെന്ന് ബിജെപി സംശയിക്കുന്നു’. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയവര്‍ ഖുറാനിന്റെ മറവിലും കടത്തും. ആ സംഘവുമായി ജലീലിന് ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
യു.എ.ഇയിലേക്ക് പോയ ഔദ്യോഗിക സംഘത്തില്‍ സ്വര്‍ണക്കടത്ത്‌ക്കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒപ്പം കൂട്ടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
0 Comments