പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിച്ചു.

ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിച്ചു.സൂറത്തിലെ കാംരേജില്‍വച്ചാണ് സംഭവം. പ്രവീണ്‍ തൊഗാഡിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നവഴിക്കാണ് അപകടമുണ്ടായത്. ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി സൂറത്ത് റൂറല്‍ എസ്.പി എം.കെ. നായിക് പറഞ്ഞു.വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും തനിക്ക് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പലപ്പോഴും വീഴ്ച വരുത്തുന്നുണ്ടെന്നും തൊഗാഡിയ ആരോപിച്ചു.

സെഡ് പ്ലസ് സുരക്ഷയുടെ അടിസ്ഥാനത്തില്‍ താന്‍ സഞ്ചരിക്കുന്ന വാഹനത്തിനു മുന്‍പിലും പിന്നിലുമായി അകമ്പടി വാഹനം വേണമായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പിന്നില്‍ അകമ്പടി വാഹനം ഇല്ലാതിരുന്നത്.ഗാന്ധിനഗര്‍ പൊലിസിന്റെ നിര്‍ദേശമനുസരിച്ച് തനിക്ക് എസ്‌കോര്‍ട്ട് അനുവദിച്ചിരുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു.തന്റെ വാഹനത്തെ ഇടിച്ചതിനുശേഷം ട്രക്ക് ഡിവൈഡറിലും ഇടിച്ചാണ് നിന്നതെന്നും തൊഗാഡിയ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar