കണ്ടുകെട്ടിയ പാസ്‌പ്പോര്‍ട്ട് തിരിച്ചു നല്‍കി. തുഷാര്‍ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി

അജ്‍മാൻ .തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‍മാൻ കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹരജി അജ്‍മാൻ കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി. തുഷാർ നാട്ടിലേക്ക് പോകുന്നത് തടയാൻ നാസിൽ നൽകിയ ഹരജി കോടതി തള്ളിയിരുന്നു. അതേസമയം സിവിൽ കേസ് കോടതിയിൽ നിലനിൽക്കും. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു.

https://www.thejasnews.com/sub-lead/the-court-dismissed-the-check-case-against-tushar-vellappally-115042

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar