ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ടോം വടക്കന്‍ പറഞ്ഞു. ബിജെപിയ്ക്ക് നിരുപാധിക പിന്തുണ നല്‍കുകയാണ്. ബിജെപിയിലെത്തിയത് വ്യവസ്ഥകളോടെയല്ല.
മൂന്ന് ദിവസങ്ങള്‍ കൊണ്ട് താന്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്താനുണ്ടായ സാഹചര്യം മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ടോം വടക്കന്‍.എന്നാല്‍ സോഷ്യല്‍ മീഡിയ മറ്റൊരു അല്‍ഫോന്‍സ് കണ്ണന്താനമായി വിലയിരുത്തി ഠ്രാള്‍ മഴ തുടങ്ങി. സ്വന്തം വീട്ടില്‍ നിന്നുപോലും ഒരു വോട്ട് കിട്ടാത്ത ടോം വടക്കനെപ്പോലുള്ളവര്‍ പുറത്ത് പോവുന്നത് കോണ്‍ഗ്രസ് ശുദ്ധീകരണത്തിന് ന്‌ലലതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.

കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ടോം വടക്കന്‍ പറഞ്ഞു. ബിജെപിയ്ക്ക് നിരുപാധിക പിന്തുണ നല്‍കുകയാണ്. ബിജെപിയിലെത്തിയത് വ്യവസ്ഥകളോടെയല്ല.
മൂന്ന് ദിവസങ്ങള്‍ കൊണ്ട് താന്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്താനുണ്ടായ സാഹചര്യം മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ടോം വടക്കന്‍.എന്നാല്‍ സോഷ്യല്‍ മീഡിയ മറ്റൊരു അല്‍ഫോന്‍സ് കണ്ണന്താനമായി വിലയിരുത്തി ഠ്രാള്‍ മഴ തുടങ്ങി. സ്വന്തം വീട്ടില്‍ നിന്നുപോലും ഒരു വോട്ട് കിട്ടാത്ത ടോം വടക്കനെപ്പോലുള്ളവര്‍ പുറത്ത് പോവുന്നത് കോണ്‍ഗ്രസ് ശുദ്ധീകരണത്തിന് ന്‌ലലതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറങ്ങിയാലെ കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കൂ എന്നാണ് ഒരു ട്രാള്‍.കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പി ലിസ്റ്റിലും വരുമോ എന്നാണ് ചോദ്യം. മറ്റൊരു ട്രോള്‍ പറയുന്നത് എല്ലാ മാലിന്യവും ഒരു കുഴിയിലാണ് നല്ലതെന്നാണ്. എന്നാല്‍ ഏറെ ശ്രദ്ധേയമായ ട്രോള്‍ കോണ്‍ഗ്രസിന്റെ അടവു നയമാണ് വടക്കന്റെ ബി ജെ പി പ്രവേശമെന്നാണ്. അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസ് പറഞ്ഞു വിടുന്ന ചാരനാണ് വടക്കന്‍ എന്നാണ് ഒരു കമന്റ്. തിരഞ്ഞെടുപ്പ് ചൂടില്‍ ട്രാളര്‍മാര്‍ക്ക് കിട്ടിയ ചാകരയാണ് ടോം വടക്കന്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar