യുപിയില്‍ പ്രതിഷേധത്തിന് നേരെ വെടിവയ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു രാജ്യം പ്രതിഷേധച്ചൂടില്‍.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡല്‍ഹിയിലടക്കം വീണ്ടും കത്തുന്നു.ബാംഗ്ലൂര്‍,മംഗലാപുരം,തമിഴ്‌നാട്,ലഖ്‌നോ,ഹൈദരാബാദ്,എന്നിവിടങ്ങളി സമരം അക്രമാസക്തമായി.ബിജ്നോറില്‍ രണ്ട് പ്രതിഷേധക്കാരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഒരോ ആള്‍ വീതവുമാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ പ്രതിഷേധത്തിന് നേരെ നടന്ന വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് ഇതുവരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ 13 ജില്ലകളിലാണ് വെള്ളിയാഴ്ച വ്യാപകമായ പ്രതിഷേധം നടന്നത്. നിരോധനാജ്ഞ ലംഘിച്ച് പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മിക്ക ജില്ലകളിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. ഇതോടെ പോലിസ് ലാത്തിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടതോടെ പ്രതിഷേധം തെരുവു യുദ്ധത്തിലേക്ക് വഴിമാറി. ചിതറിയോടിയ പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച് പ്രതിഷേധം തുടര്‍ന്നു.
ഡല്‍ഹി ഗേറ്റിന് മുന്നില്‍ സംഘര്‍ഷംശക്തമായി.ജുമുഅ നമസ്‌ക്കാര ശേഷം തെരുവ് കയ്യടക്കിയ സമരക്കാര്‍ക്ക് നേരെ ശക്തമായ പോലീസ് പ്രതിരോധമാണ് കാര്യങ്ങള്‍ വഷളാക്കിയത്.കാര്‍ അഗ്‌നിക്കിരയായി, പ്രതിഷേധക്കാരെ പോലിസ് തല്ലിച്ചതച്ചു ഡല്‍ഹി ഗേറ്റിന് സമീപം പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഡല്‍ഹി ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പോലിസും പ്രതിഷേധക്കാരുമായി വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പോലിസിന് നേരേ കല്ലേറുമുണ്ടായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ട്വിറ്ററില്‍നിന്ന് നീക്കംചെയ്ത് ബിജെപി. ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ബിജെപി നീക്കംചെയ്തത്. ‘രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പുവരുത്തും. ബുദ്ധരും ഹിന്ദുക്കളും സിഖുകളുമല്ലാത്ത രാജ്യത്തെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും’ എന്നായിരുന്നു രാവിലെ 9.48ന് അമിത് ഷായെ ടാഗ് ചെയ്ത് നമോ ഫോര്‍ ന്യൂ ഇന്ത്യ ഹാഷ്ടാഗില്‍ ബിജെപി വ്യക്തമാക്കിയിരുന്നത്.
0 Comments