ചിരന്തന – യു.എ.ഇ എക്‌സ്‌ചേഞ്ച് അഞ്ചാമത്‌ സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണം വെള്ളിയാഴ്ച.

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യുഎഇ എക്‌സ്‌ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്‌കാര സമര്‍പ്പണം നവംബര്‍ 22 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ദുബൈയിലെ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ കേരളത്തിലേയും ഗള്‍ഫിലേയും പ്രമുഖര്‍ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യാ യു എ,ഇ സാംസ്‌ക്കാരിക കൈമാറ്റത്തിന്റെ ഭാഗമായിമാറിയ ചിരന്തന യു എ.ഇ എക്‌സ്‌ചേഞ്ച് സാഹിത്യ പുരസ്‌ക്കാരം ഇരുരാജ്യങ്ങളിലേയും സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ പരിപോഷിപ്പിക്കാന്‍ ഏറെ സഹായകമാണ്. മലയാള സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകള്‍ക്ക് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയും അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും, പ്രവാസി മലയാളി എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് നോവല്‍ വിഭാഗത്തില്‍ സലിം അയ്യനത്തും, ചെറുകഥയില്‍ സബീന എം. സാലിയും, കവിതയില്‍ സഹര്‍ അഹമ്മദും, ലേഖന വിഭാഗത്തില്‍ എം.സി.എ. നാസറും, ഇതര സാഹിത്യ വിഭാഗത്തില്‍ ഹരിലാലും കുട്ടികളുടെ കൃതികള്‍ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിറും, മാളവിക രാജേഷിനും നല്‍കി ആദരിക്കും.
പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവല്‍, കഥ, കവിത, ലേഖന പുരസ്‌കാരങ്ങള്‍ക്ക് കാല്‍ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 10,000 രൂപ വീതവുമാണ് സമ്മാനത്തുക നല്‍ക്കുക..
പുരസ്‌കാരദാന ചടങ്ങില്‍ ‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയത്തെ അധികരിച്ച് സക്കറിയയുടെ പ്രഭാഷണവും ഇന്ത്യന്‍ – അറബ് കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പ്രശസ്ത മോഹനവീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വര്‍ഗീസിന്റെ സംഗീതക്കച്ചേരിയും ഉണ്ടാകുമെന്നും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തുമെന്നും ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar