25 മില്ല്യണ്‍ ഡോളറിന്റെ വിപുലീകരണവുമായി വി.പെര്‍ഫ്യുംസ് സുഗന്ധ വിപണിയിലെ നേതൃ നിരയിലേക്ക്.

ദുബായ്. കഴിഞ്ഞ പത്തു വര്‍ഷമായി യു.എ.ഇയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഇഷ്ട്ട സുഗന്ധ ബ്രാന്റായ വി.പെര്‍ഫ്യൂംസ് ആഗോളവിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് മില്യണ്‍ ഡോളറിന്റെ വിപുലീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ റീട്ടെയില്‍ പെര്‍ഫ്യൂമറി ശൃംഖലയായ വി പെര്‍ഫ്യൂംസിന്റെ ബ്രാന്‍ഡ് അംബാസഡറായി,യു.എ.ഇയുടെ സ്വന്തം ബ്‌ളോഗറും പ്രശസ്ത ഇന്‍ഫളുവെന്‍സറുമായ ഫെക്‌സ് യു.എ.ഇ( അസീസ് അല്‍ മര്‍സൂഖി ) യുമായി കരാറില്‍ ഒപ്പിട്ടു. ദുബായിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ചടങ്ങിലാണ് ഈ പ്രഖ്യാപനം നടന്നത്. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തത്തില്‍ അതിയായ സന്തോഷം ഉണ്ടെന്നും, വിപെര്‍ഫ്യൂംസ് എന്ന ബ്രാന്‍ഡ് എല്ലാ ജി.സി.സി.രാജ്യങ്ങളിലേയും പെര്‍ഫ്യൂം പ്രേമികളായ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തികൊടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഫെക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇയില്‍ നിലവില്‍ 22 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് വി പെര്‍ഫ്യൂംസിനുള്ളത്. ഉടന്‍ തന്നെ ഒമാനില്‍ പത്തോളം ചില്ലറ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തന സജ്ജമാകും. എല്ലാ ഇന്റര്‍നാഷണല്‍ പെര്‍ഫ്യൂംസ് ബ്രാന്‍ഡുകളും വിപെര്‍ഫ്യൂംസിന്റെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി രണ്ട് ഡസനിലേറെ നൂതന സുഗന്ധ ബ്രാന്‍ഡുകളും വിപെര്‍ഫ്യൂംസിന്റെ കീഴിലുണ്ട്. ഇതിനു പുറമെ ബ്രാന്റ് അംബാസഡറായി ജനപ്രിയ താരം ഫെക്‌സ് കരാറിലൊപ്പിട്ടതോടെ ഫെക്‌സ് ഫ്രാഗ്രന്‍സ് കളക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു സീരീസ് കൂടി വിപണിയിലിറക്കുമെന്നും വി പെര്‍ഫ്യൂംസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഫൈസല്‍ സി.പി പറഞ്ഞു.സ്വന്തമായി വികസിപ്പിച്ചെടുത്ത സുഗന്ധ വിപണിയില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസമാണ് വിപുലീകരണ പ്രവൃത്തികള്‍ക്ക് കരുത്തു പകരുന്നതെന്നും ഫൈസല്‍ പറഞ്ഞു.
യു.എ.ഇ വിപണിയുടെ സവിശേഷത ലോകമെങ്ങുമുള്ള കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതാണ്. അതിനാല്‍ തന്നെ ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും അവര്‍ തന്നെ ആവശ്യക്കാരായി എത്തുന്നു എന്നത് ഉപഭോക്താക്കള്‍ ബ്രാന്റിനു നല്‍കിയ വിശ്വാസ്യതയാണ് വെളിപ്പെടുത്തുന്നത്. അത്തരം ഉപഭോക്താക്കള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ വ്യാപാരം സജീവമാക്കി അന്താരാഷ്ട്ര വിപണിയിലും സജീവമാണ് വി പെര്‍ഫ്യുംസ്. ഇത്തരക്കാര്‍ക്ക് സൈറ്റില്‍ നിന്നും തിരഞ്ഞെടുക്കുന്നവ ഓര്‍ഡര്‍ പ്രകാരം എത്തിക്കാന്‍ പറ്റുന്ന ഇ കോമേഴ്സ് (www.vperfumes.com or www.vperfumes.ae ) വെബ്സൈറ്റും പ്രവര്‍ത്തന സജ്ജമാണ്. ഈ പോര്‍ട്ടലിന് മികച്ച പ്രതികരണമാണ് മാര്‍ക്കെറ്റില്‍ ലഭിക്കുന്നതെന്നും, ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്താതെ, ഏത് ആവശ്യക്കാരനും ഉള്‍ക്കൊള്ളാവുന്ന നിരക്കില്‍ പെര്‍ഫ്യൂം ഡെലിവര്‍ ചെയ്യാന്‍ സാധിക്കുന്നതായും അധികം വൈകാതെ തന്നെ ഈ മേഖലയിലെ നമ്പര്‍ വണ്‍ ആയി മാറുമെന്നും ഫൈസല്‍ സി.പി കൂട്ടി ചേര്‍ത്തു .
പ്രൊമോഷന്‍സും ഓഫറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ക്കറ്റിങ് ക്യാമ്പയിനുകളാണ് തങ്ങള്‍ സ്വീകരിക്കാറെന്നും, കൂടാതെ പോയിന്റ്‌സ് റീഡീം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ലോയല്‍റ്റി കാര്‍ഡും ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാണെന്നും ഹെഡ് ഓഫ് മാര്‍ക്കറ്റിങ് ജഹാംഗീര്‍ എളയത്തും ഹെഡ് ഓഫ് ഓപ്പറേഷന്‍സ് കുഞ്ഞു കെ.ടിയും പറഞ്ഞു .പത്താം വാര്‍ഷികത്തോടനുബന്ദിച്ച് നൂതന ബ്രാന്റുകളുമായി അന്താരാഷ്ട്ര സുഗന്ധ വിപണിയില്‍ സജീവമാകാന്‍ തെയ്യാറെടുക്കുന്ന വി പെര്‍ഫ്യൂംസ് ഫെക്‌സ് ഫ്രാഗ്രന്‍സ് കളക്ഷന്‍സിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രീതി വളരെ വേഗം കയ്യടക്കും.മാനേജിങ് ഡയറക്ടര്‍ മാരായ ബഷീര്‍ ചങ്ങമ്പള്ളി,ഫൈസല്‍ അബ്ദുള്ള എന്നിവരും പങ്കെടുത്തു.

പ്രശസ്ത ബ്ളോഗറും ഇന്‍ഫളുവെന്‍സറുമായ ഫെക്സ് യു.എ.ഇ( അസീസ് അല്‍ മര്‍സൂഖി ) യുമായി കരാറില്‍ ഒപ്പിട്ടപ്പോള്‍.വി പെര്‍ഫ്യൂംസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഫൈസല്‍ സി.പി,ഹെഡ് ഓഫ് മാര്‍ക്കറ്റിങ് ജഹാംഗീര്‍ എളയത്തും ഹെഡ് ഓഫ് ഓപ്പറേഷന്‍സ് കുഞ്ഞു കെ.ടിയും സമീപം
ഉടന്‍ വിപണിയിലെത്തുന്ന ഫെക്സ് ഫ്രാഗ്രന്‍സ് കളക്ഷന്‍സ് ലോഗോ

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar