വനിതാ മതിലിന് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് അമ്പത് കോടി രൂപ.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സൃഷ്ടിക്കുന്ന വനിതാ മതിലിന് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് അമ്പത് കോടി രൂപ.സ്ത്രീ സുരക്ഷാ ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങിലാണ് പറഞ്ഞിരിക്കുന്നത്. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസ ഫണ്ട് പോലും വേണ്ട വിധം വിനിയോഗിക്കാതെ പ്രളയബാധിതരെ ദുരിതക്കഴത്തില്‍ നിര്‍ത്തിയാണ് സര്‍്ക്കാര്‍ ഈ പ്രഹസനം നടത്തുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മാത്രം അംഗങ്ങള്‍ അണിനിരന്നു നടത്തുന്ന വനിതാ മതിലിന് ഇത്രയും തുക ചെലവഴിക്കു്ന്നത് വലിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയാണ് സ്ത്രീകള്‍ മതില്‍ പണിത് നിലയുറപ്പിക്കുന്നത്. എന്നാല്‍ വനിതാ മതിലില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി കടുത്ത നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സര്‍ക്കാരും ഇടതുമുന്നണിയും ചേര്‍ന്ന് നടത്തുന്ന വനിതാമതിലിന്റെ സംഘാടക സമിതിയില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എം.പിമാരായ കെ.സി വേണുഗോപാലിനേയും ഒഴിവാക്കിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതോടെ കാര്യങ്ങള്‍ അന്വേഷിക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും തഴയുകയാണ്. കേരളത്തെ വിഭാഗീയതയിലേ്ക്ക് കൊണ്ടുപോകുന്ന വനിതാ മതിലിനെതിരെ നേരത്തെ തന്നെ യുഡിഎഫ് രംഗത്ത് വന്നിരുന്നു. എന്നിട്ടും ആലപ്പുഴയിലെ പരിപാടിയുടെ മുഖ്യരക്ഷാധികാരികളായ പ്രതിപക്ഷ നേതാവിനേയും എം പിമാരേയും ഉള്‍പ്പെടുത്തുകയായിരുന്നു. രമേശ് ചെന്നിത്തലയും കെ.സിയും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇവരെ ഒഴിവാക്കിയതായി അറിയിച്ചിരിക്കുന്നത്.മഞ്ചു വാര്യര്‍ പിന്മാറിയതോടെ മതില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar