കള്ളവോട്ട് ദൃശ്യങ്ങള്‍പുറത്ത്.

കാസര്‍ഗോഡ്: കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശരിവെക്കുന്ന ദൃശ്യങ്ങള്‍പുറത്ത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തെളിവായി പുറത്തുവന്നത്.
ഇത് സംബന്ധിച്ച് കലക്റ്റര്‍,അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍, പ്രിസൈഡിംഗ് ഓഫിസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വ്യക്തമാക്കി. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.ജനപ്രതിനിധികള്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ആറു പേരുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ 19 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ പഞ്ചായത്ത് മെമ്പറും നിലവിലെ പഞ്ചായത്ത് മെമ്പറും സിപിഎം പ്രാദേശിക നേതാവുമാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
0 Comments