ഇന്ത്യന്‍ വംശജയായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി ലോകബാങ്ക് തലപ്പത്തേക്ക്.

വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി ലോകബാങ്ക് തലപ്പത്തേക്ക്. ലോകബാങ്ക് തലപ്പത്തേക്ക് അമെരിക്ക പരിഗണിക്കുന്നവരില്‍ പരിചയ സമ്പന്നരായ വ്യക്തികളെ നിർദേശിക്കാന്‍ ഇവാന്‍ക ട്രംപിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക് നല്‍കിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ട വെറ്റ് ഹൗസ് വക്താവിനെ അധീകരിച്ചാണ് പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
അമെരിക്കന്‍ ട്രഷറി വകുപ്പ് ഉദ്യോഗസ്ഥന് ഡേവിഡ് മലാപ്, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് സിഇഒ റേ വാള്ബര്ണെ എന്നിവരാണ് ഇന്ദ്ര നൂയി കൂടാതെ പട്ടികയിലുള്ളത്. നിലവിലുള്ള ലോകബാങ്ക് പ്രസിഡന്റിന്റെ കാലവാവധി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്. ലോകബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ അമെരിക്കയ്ക്കാണ് നിർണായകസ്ഥാനം, രൂപീകരണം മുതല്‍ അവര്‍ നിശ്ചയിക്കുന്നവരാണ് ആ സ്ഥാനത്ത് എത്തുന്നത്.
1955ല്‍ മദ്രാസിലെ ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയിയുടെ ജനനം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ ബിരുദം എടുത്തതിന് ശേഷം കോൽക്കത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്മന്റില് എംബിഎക്ക് ചേര്‍ന്നു. എംബിഎ ബിരുദത്തിന് ശേഷം ടൂടല് എന്ന ബ്രിട്ടീഷ് റ്റെക്സ്റ്റൈല്‍ കമ്പനിയില്‍ ആദ്യ ജോലി. അതിന് ശേഷം ജോണ്സന് ആന്‍ഡ് ജോണ്സന് ന്റെ ബോംബെ ഓഫീസില്‍ ബ്രാന്‍ഡ് മാനെജരായി നിയമനം നേടി. അവിടെ നിന്ന് അമെരിക്കയില്‍ പബ്ലിക് ആന്‍ഡ് പ്രൈവറ്റ് മാനെജ്മെന്റിൽ വീണ്ടും ബിരുദാനന്തര ബിരുദ പഠനത്തിന് ചേര്‍ന്നു.
പിജി പഠനത്തിന് ശേഷം ബോസ്റ്റന് കന്സല്റ്റിങ്ങ് ഗ്രൂപ്പില്‍ ചേര്‍ന്ന നൂയി അടുത്ത ആറ് വര്‍ഷങ്ങള്‍ വിവിധ ഇന്റര്‍നാഷണല്‍ പ്രോജക്റ്റ്സ് ചെയ്തു. 1994 പെപസികോയില് എത്തുന്നു. 2000ല്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം പ്രസിഡന്റ് എന്ന പദവി. അമെരിക്കന്‍ കോര്‍പ്പറേറ്റില്‍ ഇന്ത്യന്‍ വംശജയുടെ ഏറ്റവും ഉയര്‍ന്ന പദവി ആയിരുന്നത്. 2006 ഇല് പെപ്സി കോയുടെ ചരിത്രത്തില്‍ അമെരിക്കന്‍ വംശജയല്ലാത്ത ആദ്യത്തെ സിഇഒ ആയി നൂയി ചുമതലയേറ്റു, ഒപ്പം തന്നെ ആദ്യ വനിതാ സിഇഒ എന്ന പദവിയും സ്വന്തമാക്കി. അവിടെ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലും എത്തിയ ശേഷമാണ് പുതിയ പദവിയിലേക്ക് ഇവരുടെ പേര് ഉയരുന്നത്.
0 Comments