ഐ​ഡി​യ ഫാ​ക്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​റോ​പ്പി​ലേ​ക്ക് ബി​സി​ന​സ് ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ദോ​ഹ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് നെറ്റ്‌വര്‍ക്കിംഗ് കൂ​ട്ടാ​യ്മ​യാ​യ ഐ​ഡി​യ ഫാ​ക്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​റോ​പ്പി​ലേ​ക്ക് ബി​സി​ന​സ് ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​സി​ന​സു​കാ​ർ, എ​ന്‍റ​ർ​പ്രൈ​ണേ​ഴ്സ്, ബി​സി​ന​സ് കോ​ച്ചു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 24 മു​ത​ൽ മെ​യ് 4 വ​രെ ന​ട​ക്കു​ന്ന യാ​ത്ര​യി​ൽ യു​റോ​പ്പി​ലെ ഫാ​ക്ട​റി​ക​ൾ, ബി​സി​ന​സ് സ്കൂ​ളു​ക​ൾ, യു​ണി​വേ​ഴ്സി​റ്റി​ക​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ക്കും.
ഐ​ഡി​യ ടൂ​ർ 2018ന്‍റെ ബ്രോ​ഷ​ർ ഐ​ഡി​യ ഫാ​ക്ട​റി ചെ​യ​ർ​മാ​ൻ മ​ഞ്ചേ​രി നാ​സ​റി​ന് ന​ൽ​കി മീ​ഡി​യ പ്ള​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ്ര​കാ​ശ​നം ചെ​യ്തു. ഐ​ഡി​യ ഫാ​ക്ട​റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ജാ​ഫ​ർ മാ​നു, അ​ബ്ദു​ൽ മ​ജീ​ദ് ഗ​സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജ​ർ​മ്മ​ൻ ഗ്രാ​മ​ത്തി​ലെ ഗ്രാ​മീ​ണ​ർ​ക്കൊ​പ്പ​മു​ള്ള കൂ​ടി​ക്കാ​ഴ്ച, യൂ​റോ​പ്യ​ൻ ഫാ​ക്ട​റി​ക​ളു​ടെ വി​സ്മ​യ കാ​ഴ്ച​ക​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ളു​ടെ യൂ​റോ​പ്യ​ൻ ലോ​കം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം, കാ​ന്പ​സി​ൽ പു​തു​ത​ല​മു​റ​ക്കൊ​പ്പം വി​കാ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. യു​റോ​പ്പി​ലെ ദീ​ർ​ഘ​കാ​ല മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കൊ​പ്പ​മു​ള്ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ, യു​റോ​പ്യ​ൻ ബു​ള്ള​റ്റ് ട്രെ​യി​നി​ൽ വ​ച്ചു സ​വി​ശേ​ഷ​മാ​യ മീ​റ്റീം​ഗ്, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി പ്ര​മു​ഖ​രു​മാ​യു​ള്ള ഒ​ത്തു​ചേ​ര​ൽ തു​ട​ങ്ങി​യ​വ 99 ഐ​ഡി​യ ടൂ​റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കു​മെ​ന്നും ഐ​ഡി​യ ഫാ​ക്ട​റി ഐ​ഡി​യ ടൂ​ർ യു​റോ​പ്പ് എ​ന്ന് യു​റോ​പ്യ​ൻ ടൂ​ർ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ മ​ഞ്ചേ​രി നാ​സ​ർ പ​റ​ഞ്ഞു.
40 അം​ഗ ഐ​ഡി​യ ഫാ​ക്ട​റി​യു​ടെ ഫാ​ൻ​സ്, ബെ​ൽ​ജി​യം, നെ​ത​ർ​ലൻഡ്, ജ​ർ​മ്മ​നി, സ്വി​റ്റ്സ​ർ​ലാ​ന്‍റ് തു​ട​ങ്ങി​യ യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഈ ​അ​വി​സ​മ​ര​ണീ​യ യാ​ത്ര​യി​ൽ ഇ​നി ഏ​താ​നും പേ​ർ​ക്ക് കൂ​ടി അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഐ​ഡി​യ ടൂ​ർ 2018നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 9744750000 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar