കര്‍ണ്ണാടക ഇരുവിഭാഗവും വടംവലിയില്‍.ഗവര്‍ണ്ണറുടെ തീരുമാനം ഉറ്റുനോക്കി രാജ്യം

ബെംഗളൂരു: ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദിയൂരപ്പയും  കർണാടക ഗവർണർ  വാജുഭായ് ബാലയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. സത്യപ്രതിജ്ഞ വ്യാഴാഴ്‌ച തന്നെ നടത്തുവാനാണ് ബിജെപിയുടെ തീരുമാനം. ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎൽഎമാർ തങ്ങളുടെ പക്കലുണ്ടെന്ന് ഗവർണറെ അറിയിച്ചുവെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.

ജനങ്ങൾ ബിജെപി സർക്കാരാണ് ആഗ്രഹിച്ചത്. അതുണ്ടാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌ക്കർ പറഞ്ഞു.പലരും അനാവശ്യ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്.കോൺഗ്രസിന്‍റെ പിൻവാതിൽ ശ്രമങ്ങൾ ഒരു കാരണവശാലും കർണാടകയിലെ ജനങ്ങൾ അംഗീകരിക്കില്ല.

എംഎൽഎമാരെ കൂടെ നിർത്തുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നടത്താനിരുന്ന യോഗം ഇതിനിടെ മാറ്റി വെച്ചു.ചില എംഎൽഎമാർ യോഗത്തിന് എത്താതെ വരുകയായിരുന്നു. ഇതോടെ യോഗത്തിന്‍റെ സമയം മാറ്റിയ കോൺഗ്രസ് പ്രതിരോധത്തിലാണ്. അതിനിടെയാണ് യെദിയൂരപ്പ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്.

പിന്നോട്ടില്ലെന്ന് കോൺഗ്രസ്.

കർണാടകയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്. ജെഡിഎസുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം.  തീരുമാനം കോൺഗ്രസിന് അനുകൂലമായില്ലെങ്കിൽ ഗവർണർക്കെതിരെ കോടതിയെ സമീപിക്കുവാനാണ് തീരുമാനം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്.

എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ട്. ആരെയും തങ്ങൾക്ക് നഷ്ടപ്പെടില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.ഗവർണർ പക്ഷം പിടിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടു.സർക്കാർ രൂപീകരണത്തിന് ആവശ്യമായതെല്ലാം ചെയ്യും.

ഇതിനിടയില്‍ ജെഡിഎസിലെ ഒന്‍പത് എം എല്‍ എമാരെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുവാനൂള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്.

ആരും കേവലഭൂരിപക്ഷം നേടാത്ത സാഹചര്യത്തിലാണ്  ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്.104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകഷി .

ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ തുടങ്ങി.

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട നീക്കങ്ങളിലാണ് ബിജെപി. കർണാടകയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ തുടങ്ങി. അതിനിടെ കർണാടകയിലെ ബിജെപി എംഎൽഎമാരുടെ യോഗം നാളെ പത്തരയ്ക്ക് ചേരും.

മുതിർന്ന നേതാക്കളായ അമിത് ഷാ, സുഷമ സ്വരാജ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേരത്തെ അമിത് ഷാ വാർത്താസമ്മേളനം വിളിച്ചിരുന്നുവെങ്കിലും അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. കർണാടകയിൽ സ്വീകരിക്കേണ്ട നിലപാടിൽ തീരുമാനമാകാതെ വന്നതോടെയാണ് വാർത്താസമ്മേളനം മാറ്റിവച്ചത്.  കർണാടകയിലെ വലി‍യ വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി സർക്കാരിന്‍റെ വികസനനയങ്ങൾക്ക് ജനങ്ങൾ നൽകിയ വിജയമാണ് കർണാടകയിലേതെന്നു ട്വീറ്റ് ചെയ്‌തിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar