കൊല്ലത്ത് അന്യസംസ്ഥാനത്തൊഴിലാളിയെ അടിച്ചു കൊന്നു

അഞ്ചല്‍(കൊല്ലം): കൊല്ലം അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച്  ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശി മണി ആണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ സമീപത്തെ വീട്ടില്‍ നിന്ന് കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നിലവിളികേട്ട് മറ്റു നാട്ടുകാരും കോഴിയെ മണിക്കു നല്‍കിയവരും ഓടിയെത്തിയെങ്കിലും ഇതിനകം സാരമായ മര്‍ദനമേറ്റ് ഇയാള്‍ അവശനിലയിലായിരുന്നു.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി രണ്ടു ദിവസത്തിനകം  ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ഛര്‍ദ്ദിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയും വൈകാതെ മരണമടയുകയുമായിരുന്നു.
മണിയെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar