ഖത്തറിന്‍ നിന്നും ഇന്റിഗോ മാര്‍ച്ച് 15 മുതല്‍ കണ്ണൂരിലേക്ക്‌

ദോഹ: ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 2019 മാര്‍ച്ച് 15 മുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ദിവസേന വിമാന സര്‍വീസ് ആരംഭിക്കും. കേരളത്തിലെ ഏറ്റവും പുതിയതും നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ ഡിസംബര്‍ 9നാണു പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 4 സര്‍വീസുകളുമാണ് നടത്തുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6 ഇ 1716 ദോഹയില്‍ നിന്നു രാത്രി ദോഹ സമയം 10:00ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 4:55 ന് കണ്ണൂരില്‍ എത്തും. തിരിച്ച് കണ്ണൂരില്‍ നിന്ന് വൈകീട്ട് 7.05ന് പുറപ്പെട്ട് ദോഹ സമയം 9.05ന് ദോഹയില്‍ എത്തും.ഇന്‍ഡിഗോ നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.

https://www.thejasnews.com/news/kerala/doha-kannur-indigo-air-service-till-march-15-99548

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar