ആര്‍ എസ്.സി സാഹിത്യോത്സവ് :ആറാം തവണയും കിരീടം ദുബൈ സെന്‍ട്രല്‍ സ്വന്തമാക്കി.
അജ്മാന്‍ : കലയുടെ ആരവങ്ങളുയര്‍ത്തി പത്താമത് റിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം ദേശീയ സാഹിത്യോത്സവ് സമാപിച്ചു. അജ്മാന്‍ വുഡ് ലെം പാര്‍ക് സ്‌കൂളില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച മത്സരപരിപാടികള്‍ രാത്രി പത്ത് മണിയോടെ് സമാപിച്ചപ്പോള്‍ കിരീടം ഇത്തവണയും ദുബൈ സെന്‍ട്രല്‍ സ്വന്തമാക്കി. ആദ്യവസാനം ആവേശം മുറ്റിനിന്ന മത്സരത്തില്‍ 331 പോയിന്റുകള്‍ നേടിയാണ് ദുബൈ സെന്‍ട്രല്‍ ജേതാക്കളായത്. ഇത് ആറാം തവണയാണ് ദുബൈ സാഹിത്യോത്സവ് ജേതാക്കളാവുന്നത്. 220 പോയിന്റ് നേടി അബുദാബി സിറ്റി സെന്‍ട്രല്‍ രണ്ടാം സ്ഥാനവും 197 പോയിന്റുമായി ഷാര്‍ജാ സെന്‍ട്രല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടു മാസക്കാലം യു എ ഇ യിലെ 138 യൂണിറ്റുകളിലും,38 സെക്ടറുകളിലും അബുദാബി സിറ്റി ,അബുദാബി ഈസ്റ്റ്, അല്‍ ഐന്‍ , ദുബൈ, അജ്മാന്‍,ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നീ സെന്‍ട്രല്‍ സാഹിത്യോത്സവുകളിലേയും 5000 ലധികം പ്രതിഭകളില്‍ നിന്നും പ്രതിഭാത്വം തെളിയി ച്ച 738 മത്സരികളാണ് ദേശീയ സാഹിത്യോത്സവിലെ 8 വേദികളിലായി 5 ഇനങ്ങളില്‍ മത്സരിച്ചത്.
സാഹിത്യോത്സവ് കാണാന്‍ യുഎഇയിലെ വിവിധ
എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് കുടുംബ സഹിതം വന്നെത്തിയത്. പതിനൊന്നാമത് ദേശീയ സാഹിത്യോത്സവ് ഫുജൈറയിലാണ് നടക്കുന്നത്, സജി ചെറിയാന്‍
പ്രഖ്യാപനം നിര്‍വഹി ച്ചു. പതിനൊന്ന് വര്‍ഷത്തിനടയില്‍ ആദ്യമായിട്ടാണ് ദേശീയ സാഹിത്യോത്സവിന് ഫുജൈറ വേദിയാകുന്നത്.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ച സാംസ്‌കാരികോത്സവ് പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടര്‍ കെ ചന്ദ്രസേനന്‍ ഉദ്ഘാടനം ചെയ്തു.ഐസിഎഫ് യുഎഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു.കലാകിരീടം നേടിയ ദുബൈ സെന്‍ട്രല്‍ ടീമിനുള്ള ട്രോഫി നെല്ലറ ശംസുദ്ദീന്‍ വിതരണം ചെയ്തു.
കലാപ്രതിഭക്കുള്ള സമ്മാനം സജി ചെറിയാനും സര്‍ഗപ്രതിഭക്കുള്ള സമ്മാനം വുഡ് ലെം പാര്‍ക് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍മാരായ നൗഫല്‍, ഇസ്മാഈല്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.വിനോദ് നമ്പ്യാര്‍,ഇഖ്ബാല്‍ ഹബ്തൂര്‍ ,ഹിശാം അബ്ദുല്‍ സലാം,അഷ്റഫ് മന്ന,അബൂബക്കര്‍ അസ്ഹരി,എകെ അബ്ദുല്‍ ഹകീം,അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്,പിപിഎ കുട്ടി ദാരിമി,സിഎംഎ കബീര്‍ മാസ്റ്റര്‍ ,അബ്ദുല്‍ ബസ്വീര്‍ സഖാഫി,അബ്ദുറസാഖ് മുസ്ലിയാര്‍, ശമീം തിരൂര്‍,പി.സി.കെ ജബ്ബാര്‍,റസാഖ് മാറഞ്ചേരി,കാസിം പുറത്തീല്‍,സക്കരിയ ശാമില്‍ ഇര്‍ഫാനി, ഇ.പി എം കുട്ടി മൗലവി,ഹാമിദലി സഖാഫി,മഹ്മൂദ് ഹാജി,ശരീഫ് കാരശ്ശേരി,അബ്ദുല്‍ റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധി ച്ചു
0 Comments