ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍
സിങ്കപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടക്കും. ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 12 നാണ് കൂടിക്കാഴ്ച നടക്കുക.
ഉത്തരകൊറിയയില്‍ ജയിലിലായിരുന്ന മൂന്ന് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.കൂടിക്കാഴ്ച സംബന്ധിച്ച തീരുമാനമെടുക്കാന്‍ യു.എസ് സെക്രട്ടറി മൈകന്‍ പോംപ്യോ രണ്ടു പ്രാവശ്യം ഉത്തരകൊറിയയിലെ പ്യോങ്യാങില്‍ പോയിരുന്നു.
ആണവായുധങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയായിരിക്കും ട്രംപും കിമ്മും തമ്മില്‍ പ്രധാനമായും നടക്കുകയെന്നാണ് അറിയുന്നത്.ആണവായുധ പരീക്ഷണത്തിന്റെ പേരില്‍ ഇരവരും നടന്ന വാഗ്വാദങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായാണ് മഞ്ഞുരുക്കമുണ്ടായതും കൂടിക്കാഴ്ച പ്രഖ്യാപിച്ചതും.
0 Comments