ഡിസംബറില്‍ ആകാശ് വിവാഹിതനാവും

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യു​ടെ മൂ​ത്ത മ​ക​ൻ ആ​കാ​ശും, സ​ഹ​പാ​ഠി​യും വ​ജ്ര​വ്യാ​പാ​രി​യു​ടെ മ​ക​ളു​മാ​യ ശ്ലോ​ക മേ​ത്ത​യു​മാ​യു​ള്ള അ​നൗ​ദ്യോ​ഗി​ക വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി. ശ​നി​യാ​ഴ്ച ഗോ​വ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര റി​സോ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു നി​ശ്ച​യം. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഡ​യ​മ​ണ്ട് ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ റോ​സി ബ്ലൂ ​ഡയ​മ​ണ്ട്സി​ന്‍റെ മേ​ധാ​വി​യാ​യ റ​സ​ൽ മേ​ത്ത​യു​ടെ ഇ​ള​യ മ​ക​ളാ​ണ് ശ്ലോക.

റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് ഈ ​വ​ർ​ഷം ഡി​സം​ബ​ർ ആ​ദ്യം​ത​ന്നെ വി​വാ​ഹം ഉ​ണ്ടാ​യേ​ക്കും. മും​ബൈ​യി​ലെ ഒ​ബ്റോ​യി​യി​ൽ​വ​ച്ച് 4-5 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​രു കു​ടും​ബ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഗോ​വ​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. ഒൗ​ദ്യോ​ഗി​ക വി​വാ​ഹ​നി​ശ്ച​യം ജൂ​ണി​ലാണു നടക്കുക.മും​ബൈ​യി​ലെ ധീ​രു​ഭാ​യ് അം​ബാ​നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലേ ആ​കാ​ശും ശ്ലോക​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പി​ന്നീ​ട് ആ​കാ​ശ് അ​മേ​രി​ക്ക​യി​ലെ റോ​ഡ് ദ്വീ​പി​ലു​ള്ള ബ്രൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തി​നു ചേ​ർ​ന്ന​പ്പോ​ൾ ശ്ലോക​ അ​മേ​രി​ക്ക​യി​ലെ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ര​വം​ശ​ശാ​സ്ത്രം പ​ഠി​ക്കാ​ൻ ചേ​ർ​ന്നു. അ​തി​നു​ശേ​ഷം ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി.

ആ​കാ​ശ് ഇ​പ്പോ​ൾ റി​ല​യ​ൻ​സ് ജി​യോ​യു​ടെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. ശ്ലോക​​യാ​വ​ട്ടെ റോ​സി ബ്ലൂ ​ഡ​മ​യ​ണ്ട്സി​ന്‍റെ ഡ​യ​റ​ക്ട​റും സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ക​ണ​ക്ട് ഫോ​റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar