താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആദരം. ടീമിലെ 11 അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: 14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആദരം. ടീമിലെ 11 അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൂടാതെ, അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സമ്മാനമായും നല്‍കും. കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കാസര്‍കോട് പീലിക്കോട് സ്വദേശി കെ.പി രാഹുലിന് വീടു നിര്‍മ്മിച്ചു നല്‍കും.

ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി രാഹുല്‍, വി.എസ് ശ്രീക്കുട്ടന്‍, എം.എസ് ജിതിന്‍, ജി. ജിതിന്‍, ബി.എല്‍ ഷംനാസ്, സജിത് പൗലോസ്, വി.കെ അഫ്ദല്‍, പി.സി അനുരാഗ് എന്നിവര്‍ക്കായിരിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക. ടീം മാനേജര്‍, അസിസ്റ്റന്റ്് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും. വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സി.കെ രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar