പെണ്ണുകെട്ടാന്‍ അമ്മയോട് പതിഷേധം.രാവിലെ മുതൽ തെങ്ങിൽ ഇരിപ്പുറപ്പിച്ചത് രഘു.

മൂലമറ്റം:പെണ്ണുകെട്ടാന്‍ അമ്മയോട് പതിഷേധം..വീട്ടില്‍ നിരന്തരം വഴക്കും ഭീഷണിയും നടത്തിയിട്ടും അമ്മ കനിയാതായതോടെ യുവാവ് മരത്തില്‍ കറി ആത്മഹത്യാ ഭീഷണി നടത്തി. മുപ്പത്തഞ്ചു വയസ്സായിട്ടും അമ്മ പരിഗണിക്കാത്തതിലുള്ള പരിഭവമാണ് രഘുവിനെ കടുത്ത പ്രയോഗങ്ങളിലേക്ക് വഴി തിരിച്ചു വിട്ടത്.വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതിൽ മൂലമറ്റം പുത്തേട് കാന വരയ്ക്കൽ കൃഷ്ണൻകുട്ടിയുടെ മകൻ രഘു (35) ആണ് ഇന്നലെ രാവിലെ മുതൽ തെങ്ങിൽ ഇരിപ്പുറപ്പിച്ചത്.
അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പോലീസും ഫയർഫോഴ്സും എത്തി.വിവാഹം കഴിപ്പിപ്പിച്ചുതന്നാൽ ഇറങ്ങാമെന്ന് രഘു വിളിച്ചുപറഞ്ഞു.ഇതിനിടെ തേങ്ങയും മറ്റും താഴേക്ക് എറിഞ്ഞുകൊണ്ടിരുന്നു. അനുനയശ്രമം പരാജയപ്പെട്ടതോടെ ഏണിവച്ചുകയറാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീരുമാതാഴെ രഘുവിനു നാട്ടുകാർ വലവിരിച്ചു. വലയിൽ കുടുങ്ങിയ രഘുവിനെ കാഞ്ഞാർ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് മരിച്ചു പോയ ഇയാൾ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞ് മാതാവുമായി പതിവായി വഴക്കിടുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മയെ ചുറ്റികയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. യുവാവിനു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
0 Comments