വംശീയവിദ്വേഷാരോപണം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞത്. സുഡു

അവസാനം സുഡുവിനും കാര്യങ്ങള്‍ തുറന്നു സമ്മതിക്കേണ്ടി വന്നു.സുഡാനി ഫ്രം നൈജീരിയ സിനിമാ നടനും നൈജീരിയന്‍ താരവുമായ സാമുവല്‍ റോബിന്‍സണ്‍ ആണ് സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ വംശീയാക്ഷേപമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു രംഗത്തെത്തിയത്. സിനിമ മുന്നോട്ടു വെച്ച മാനുഷിക മൂല്ല്യങ്ങള്‍ക്ക് പോലും കോട്ടം തട്ടുന്ന ആരോപണങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചക്ക് തുടക്കം കുറിച്ചിരുന്നു. ഈ വിഷയത്തില്‍ സാമുവല്‍ റോബിന്‍സണെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രവാസലോകം വാര്‍ത്ത കൊടുത്തിരുന്നു. സിനിമ കൈവരിച്ച വിജയത്തില്‍ വിറളിപൂണ്ട ആരോ നടനെ സ്വാധീനിച്ച് പുറത്തുവിട്ടതാണ് ആരോപണമെന്ന് അന്നെ സംശയമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് തെറ്റു പറ്റി എന്നും അവ തിരുത്തുന്നു എന്നുമാണ് നടന്‍ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് വിവാദത്തില്‍ തെറ്റിദ്ധാരണയായിരുന്നു കാരണമെന്നും അത് പരിഹരിച്ചുവെന്നും താരം അറിയിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്നും സാമുവല്‍ പറഞ്ഞു. സംഭവിച്ചത് ആശയവിനിമയത്തില്‍ പറ്റിയ പാളിച്ചയാണ്. വംശീയവിദ്വേഷമെന്ന ആരോപണം തെറ്റിദ്ധാരണ കൊണ്ടാണ് പറഞ്ഞത്. അതിന് കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയാണ്. കേരളത്തില്‍ വംശീയവിവേചനം ഇല്ലെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും സാമുവല്‍ വ്യക്തമാക്കി.

തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്‌സിന്റെ വംശീയപ്രശ്‌നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്.

തോമസ് ഐസക്കിനും മാധ്യമങ്ങള്‍ക്കും നന്ദിപറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഷൈജു ഖാലിദിനും സമീര്‍ താഹിറിനുമെതിരെ ഒരുതരത്തിലുമുള്ള വിദ്വേഷവും ആരും പ്രകടിപ്പിക്കരുതെന്നും സാമുവല്‍ അഭ്യര്‍ത്ഥിച്ചു. തനിക്ക് ലഭിച്ച തുകയില്‍ ഒരു ഭാഗം വംശീയതക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Hello Everyone, I have been contacted by the producers of Sudani from Nigeria to settle the issue of unfair wages I put up few days ago. To settle this, I have received payment of a reasonable sum as salary for my work on Sudani from Nigeria.

I previously ascribed racial discrimination to the treatment I had received but deeper enlightenment and explanation by The Happy Hours Entertainment make me believe that this was not a case of racial discrimination but a case of misunderstanding, miscommunication and misinformation. I would like to apologize to any person from Kerala who was offended by my previous statements. As this particular case is now confirmed to not be racial discrimination, I want to state that there is almost completely no Racism in Kerala and I believe Kerala is one of the friendliest places in Asia for an African to visit.

I want to specially thank Dr T.M Thomas Isaac Sir – The Finance Minister of Kerala for his support to resolve this issue.

I would like to thank Television Media, News Papers, social & political workers and Facebook Friends from all over the world for showering their unconditional support and love, without which I wouldn’t had been able to manage this tough situation. This has reinforced my belief in unconditional Love and humanity.

I would like to plead with everyone to not direct any hatred or contempt towards Shyju Khalid, Zakariya, Sameer Thahir or anyone involved with the Happy Hours Entertainment. The impressive way they have handled the resolve of this situation tells that they are good people. Before the controversy we were like family and in all families, there will be disagreement and miscommunication. This is normal and when resolved, it only strengthens the bond between family members.

To address the Jabs and Mockery posted against me and supported by some well-known actors and directors in Malayalam film Industry; people like these are the ones who made me ascribe racial discrimination to the treatment I had received in the first place. It is sad to know that some people are not raised with the proper training of kindness and humanity. But, we cannot dwell on such people as 99.9% of people in Kerala radiate unconditional Kindness, Love and Humanity. Because of this, I believe that odd 0.1 percent will soon be permanently eradicated.

I will be donating a part of the money I have received to The Red Card Anti-Racism education charity. I ask you to join me in doing so by visiting www.theredcard.org

I will always love the millions of people from Kerala who showed me unwavering support, and i will always Love Zakariya, Shyju Khalid, Sameer Thahir and the rest of the Happy Hours Entertainment. All has been resolved peacefully.

Thank You,
Love ,
Samuel Abiola Robinson.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar