പ്രധാനമന്ത്രി ഇന്നു കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകുന്നേരം 4 നു തിരുവനന്തപുരത്ത് വ്യോമസേന ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം അവിടെ നിന്നു കൊല്ലത്തേക്ക് തിരിക്കും.

4.50 ന് ആശ്രാമം മൈതാനത്തെ ചടങ്ങിൽ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ഗവർണർ പി. സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവരും പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം, തിരുവനന്തപുരം നഗരത്തിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന്പൊലീസ് അറിയിച്ചു. കൊല്ലത്ത് രാവിലെ 11 മുതൽ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ വൈകിട്ട് 5 മണിമുതൽ രാത്രി 10 മണിവരെയാണ് നിയന്ത്രണം. രാവിലെ മുതൽ റോഡുകളിൽ പാർക്കിംഗ് നിയന്ത്രണവും ഉണ്ടാകും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ മുന്നറിയിപ്പ് കൂടാതെ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar