മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കോടതി വെറുതേ വിട്ടു.

ന്യൂഡൽഹി:മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കോടതി വെറുതേ വിട്ടു. ഹൈദരാബാദ് എൻഐഎ കോടതിയുടേതാണ് വിധി. സ്വാമി അസീമാനന്ദയടക്കം അഞ്ചു പേരെയാണ് വെറുതേ വിട്ടത്. ഇവർ കുറ്റം ചെയ്തുവെന്ന് തെളിയിക്കാനാകാത്തതിനെ തുടർന്നാണ് കോടതി ഇവരെ വെറുതേ വിട്ടത്. സ്പെഷ്യല്‍ എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ആഴ്ച വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധിപ്രസ്താവന ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2007 മെയ് 18 ലാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅയ്ക്ക് എത്തിയ ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.
അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്. കുറ്റാരോപിതരില്‍ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നീ രണ്ട്‌പേര്‍ ഒളിവില്‍ പോവുകയും സുനില്‍ ജോഷി എന്നയാള്‍ മരിക്കുകയും ചെയ്തിരുന്നു. രണ്ട് പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ മൊഴിമാറ്റി. 411 തെളിവുകളാണ് ഹാജരാക്കിയത്. അസീമാനന്ദയും ഭരത് മോഹന്‍ലാല്‍ രതേശ്വറും ജാമ്യത്തിലിറങ്ങി. കുറ്റാരോപിതരില്‍ മറ്റു മൂന്നുപേര്‍ സെട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
മണിക്കൂറുകൾക്കം ജഡ്ജി രാജിവച്ചു.
ഹൈദരാബാദ്: ദേശീയതലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞു മണിക്കൂറുകൾക്കം ജഡ്ജി രാജിവച്ചു. എൻഐഎ കോടതി സ്പെഷ്യൽ ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. കേസിൽ വിധി പ്രസ്താവം നടത്തി ഏഴ് മണിക്കൂറുകൾക്കുള്ളിലാണ് റെഡ്ഡിയുടെ രാജി. അതേസമയം രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.
മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളേയും തിങ്കളാഴ്ച രാവിലെയാണ് എൻഐഎ കോടതി കുറ്റവിമുക്തരാക്കിയത്. ഇവർക്കെതിരേ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ഈ വിധി പ്രസ്താവം നടത്തി മണിക്കൂറുകൾക്കം അദ്ദേഹം രാജിവെച്ചതോടെ കേസിനു പിന്നിലെ ദുരൂഹത വർധിപ്പിക്കുകയാണ്. നേരത്തെ വിവാദ കേസുകളിൽ വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിധി പറയുന്നതിനായി ജഡ്ജിമാർ തെരഞ്ഞെടുക്കാറുണ്ടായിരുന്നു എങ്കിലും ദേശീയശ്രദ്ധയാകർഷിച്ച കേസിൽ വിധി പറഞ്ഞതിനു പിന്നാലെ രാജിവയ്ക്കുന്നത് അപൂർവ സംഭവമാണ്.
2007ലാണ് ഹൈദരാബാദിലെ പ്രശസ്തമായ മക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നബാകുമാർ ശർമ എന്ന സ്വാമി അസീമാനന്ദ അടക്കം പത്തു പേർക്കെതിരേ കേസെടുത്തു. ഇതിൽ വിചാരണ നേരിട്ട അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ തിങ്കളാഴ്ച രാവിലെ രവീന്ദർ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വെറുതേവിട്ടത്.
0 Comments