മരിച്ചയാളുടെ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവം ; പണം കേന്ദ്ര സർക്കാർ നൽകണമെന്ന വിധി ഹൈക്കോടതി ശരിവച്ചു

ദുബായിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ നഷ്ടപരിഹാര തുക ചിലർ തട്ടിയെടുത്ത സംഭവത്തിൽ പണം കേന്ദ്ര സർക്കാർ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
കോട്ടയം മണിമല സ്വദേശി സുനിൽ ഉമ്മന്റെ മരണത്തെത്തുടർന്നു ദുബായ് കോടതി അനുവദിച്ച 17.79 ലക്ഷം രൂപ പഞ്ചാബ് സ്വദേശി ജസ്വീന്തർ സിംഗ് ബങ്കാർ തട്ടിയെടുത്തതിനെതിരേ പിതാവ് ഉമ്മൻ നൽകിയ ഹർജിയിലാണു പണം കേന്ദ്രസർക്കാർ നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
കേന്ദ്ര സർക്കാർ നൽകുന്ന പണം പിന്നീട് തട്ടിപ്പു നടത്തിയവരിൽനിന്ന് ഈടാക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാരും ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ദുബായിലെ സ്വകാര്യ കന്പനി ജീവനക്കാരനായിരുന്ന സുനിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1999 ലാണ് ദുബായ് കോടതി നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. ഇതു ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ചു.
0 Comments