മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി

ന്യൂഡൽഹി: ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരനാണ് ഇയാൾ. 3600 കോടി രൂപയുടെ ഇടപാടിൽ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ സിബിഐ കണ്ടെത്തിയിരുന്നു.
മിഷേലിന്റെ ഒരു ഡയറിയും ഇതിൽപ്പെടും. ഇതിൽ സ്വന്തം കൈയ്യക്ഷരത്തിൽ പണം കൊടുത്തവരുടെ പേരുകൾ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആർ, പിഒഎൽ എന്നിങ്ങനെയാണ് ഡയറിയിൽ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു കരാർ നൽകിയത്.
0 Comments