യു.എ.ഇയിലെ പൊതുമാപ്പ് അവസാനിച്ചു.

കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന പൊതുമാപ്പ് നിരവധിപേര്‍ ഉപയോഗപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സൗകര്യമാണ് പൊതുമാപ്പ്. കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷ ലഭിക്കും.
ഇനി ഈ സൗകര്യം ദീര്‍ഘിപ്പിക്കുകയില്ലെന്ന് ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി നീട്ടുകയായിരുന്നു.മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള സൗകര്യവും യാത്രാചെലവുകളും വഹിക്കാന്‍ നിരവധി സംഘടനകള്‍മുന്നോട്ടു വന്നിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar