റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇന്ന് എവിടെയെങ്കിലും മാസപ്പിറവി ദൃശ്യമാകുകയാണെങ്കിൽ അറിയിക്കണമെന്നു വിവിധ ഖാസിമാർ നിർദേശം നൽകിയിരുന്നു. എന്നാൽ പിറവി കണ്ടതായി അറിയിപ്പുകളൊന്നും ലഭിച്ചില്ല. അതേത്തുടർന്നാണ് ഷഅബാൻ 30 പൂർത്തിയാക്കി റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കാൻ തീരുമാനിച്ചത്.
പാളയം ഇമാം വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ റംസാൻ വ്രതം നാളെ ആരംഭിക്കുമെന്നു ഹിജ്റ കമ്മിറ്റി അറിയിച്ചു. ജൂൺ 13 ന് വ്രതം അവസാനിക്കുകയും 14ന് ചെറിയ പെരുന്നാളായിരിക്കുമെന്നും അവർ പറഞ്ഞു.
0 Comments