വ്ളാദ്മിര്‍ പുടിന് അനായാസ ജയം.

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിന് അനായാസ ജയം. എഴുപത്തിയാറു ശതമാനെ വോട്ട് നേടി പുടിന് പ്രസിഡന്റ് സ്ഥാനമുറപ്പിച്ചു. ഇത് നാലാം തവണയാണ് പുടിന് പ്രസിഡന്റാവുന്നത്. ആറു വര്‍ഷക്കാലം പുടിന് സ്ഥാനത്തു തുടരാം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന് രാജ്യത്തിന്റെ പ്രസിഡന്റാവുന്നത്. മോസ്കോയില്‍ നടന്ന വിജയാഘോഷ റാലിയില്‍ വച്ച് വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതക്ക് പുടിന് നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ ജനങ്ങള്‍ പരിഗണിച്ചെന്നും കൂടുതല്‍ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുടിന് ഉറപ്പു നല്കി.
യുക്രെയിനില്‍ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട് ചേര്‍ത്തതും സിറിയയില്‍ നടത്തിയ അസദ് അനുകൂല ഇടപെടലും വഴി വന്‍ ശക്തി രാഷ്ട്രമെന്ന പദവിയിലേക്ക് റഷ്യയെ എത്തിക്കാന്‍ പുടിന് സാധിച്ചത് വലിയ ജനപിന്തുണക്ക് കാരണമായി.
പതിമൂന്ന് ശതമാനം വോട്ട് നേടിയ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവേല്‍ ഗ്രുഡിന് രണ്ടാം സ്ഥാനത്തും ആറു ശതമാനം വോട്ട് നേടിയ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വ്ളാദ്മിര്‍ ഷിറിനോവ്സ്കി മൂന്നാം സ്ഥാനത്തും എത്തി. പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകള്‍ സീനിയ സോബ്ചക് രണ്ട് ശതമാനവും കമ്യൂണിസ്റ്റ് ഓഫ് റഷ്യയുടെ മാക്സിം സുര്യാക്കിന്‍ 0.6 ശതമാനവും വോട്ടുകള്‍ നേടി. എട്ടുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
അഭിപ്രായ സര്‍വ്വേകളിലും ബഹുദൂരം മുന്നിലായിരുന്നു പുടിന്. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റ് റഷ്യ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന പുടിന് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്.
0 Comments