സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കും

ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) ചെയർമാൻ ഹിസ് എക് സലൻസി അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, വിദ്യാഭ്യാസ മന്ത്രി ഡോ. ഡാരെം തബ്ബ എന്നിവർ സിറിയൻ പ്രതിനിധി സംഘത്തെ സ്വീകരിക്കുകയും അവരുമായി പരസ്പര സഹകരണ മേഖലയെ പറ്റി സംസാരിക്കുകയും ചെയ്തു .ഡോ.ഗസ്സൻ അബ്ബാസ്, യു.എ.ഇ.യിലെ സിറിയൻ അംബാസഡർ , ദുബായിലെ സിറിയൻ കോൺസൽ ജനറൽ കിനാൻ സഹ്രെദ്ദീൻ.എന്നിവർ ചർച്ചയിൽ പങ്കെടുത്തു ,
സിറിയൻ പ്രതിനിധികളുമായുള്ള ചർച്ചയിൽ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ അൽ അമേരി എടുത്തു പറഞ്ഞു . ആശയവിനിമയവും സാംസ്കാരികവും മെച്ചപ്പെടുത്തുന്നതിൽ പുസ്തകമേളകളുടെ പങ്ക് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു.
സിറിയൻ സാംസ്കാരിക പ്രസ്ഥാനം അറബിക് ലൈബ്രറിയെ സമ്പന്നമാക്കിയ എഴുത്തുകാരുടെയും കവികളുടെയും ബുദ്ധിജീവികളുടെയും ഒരു നിര തന്നെ അറബ് ലോകത്തിന് നൽകിയിട്ടുണ്ട്. അതൊരു ബഹുമതിയാണ്.പുസ്തകമേളയുടെ പ്ലാറ്റ്‌ഫോമിലൂടെ അവരുടെ വിശിഷ്ടമായ വാക്കുകൾ അവതരിപ്പിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുക എന്നത് അഭിമാനകരമാണ് .പ്രസാധകരുടെയും അതിഥികളുടെയും വിശാലമായ പ്രാതിനിധ്യത്തിലൂടെ 41-ാം പുസ്തക മേളയി ൽ സിറിയയുടെ വിലയേറിയ പങ്കാളിത്തത്തെ അൽ അമേരി അഭിനന്ദിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും അറബ് രാജ്യങ്ങളും അന്തർദേശീയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിലും പുസ്തകങ്ങളുടെ ശക്തി ഊട്ടിയുറപ്പിക്കാനുള്ള ഒരു വേദിയായി പുസ്തകമേള മാറിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
പബ്ലിഷിംഗ് കോൺഫറൻസും പുസ്തക മേളയും 59 സിറിയൻ പ്രസാധകർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, അമർ അൽ ദെബെക്ക്, സുലിമാൻ എൽ ഇബ്രാഹിം, അബ്ദുൾറസാഖ് അൽ ദർബാസ്, ഹംസ എൽ യൂസഫ്, ഫത്തേ അൽ-ബയൂഷ്, യൂസഫ് അൽ ഹമൂദ്, ഡോ. മോഹനദ് അൽ ഷെരീഫ്, ഡോ. മുഹമ്മദ് ബഷീർ അൽ അഹമ്മദ്, ഇസ്മായിൽ ദുവ, ഖമർ സാബ്രി, മാധ്യമ പ്രവർത്തകരും ഫാദി അസം, രാമ ഇമാദ് കനവതി, ജീൻ ദോസ്ത് എന്നിവരുൾപ്പെടെയുള്ള സിറിയൻ ബുദ്ധിജീവികളും ഇത്തവണ മേളയിൽ എത്തി .
0 Comments