സി .എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍ ബാലകൃഷ്ണന്‍ ജയിച്ചത്. ഭാര്യ തങ്കമണി.
തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിരുന്നു. വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശൂര്‍ ഡിസിസി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. മില്‍വ വരുന്നതിന് മുമ്പുതന്നെ തൃശ്ശൂരില്‍ ക്ഷീര കര്‍ഷകസംഘം രൂപവത്കരിച്ച് പായ്ക്കറ്റ് പാല്‍ വിതരണം നടത്താന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.
0 Comments