പിറവം വലിയപള്ളിക്കു മുകളില്‍ ആത്മഹത്യാ ഭീഷണി
പിറവം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പിറവം വലിയപള്ളിക്കു മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികള്‍ നിലയുറപ്പിച്ചു. ഇവരെ അനുനയിപ്പിച്ചു താഴെയിറക്കാനുള്ള ശ്രമം നടക്കുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
ഓര്‍ത്തഡോക്‌സ് സഭയ്ക്കാണു പിറവം വലിയപള്ളിയുടെ അവകാശമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണു യാക്കോബായ സഭയുടെ നിലപാട്. സുപ്രീംകോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്‍ പള്ളിയിലെത്താനിരിക്കെയാണ് യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പള്ളിക്ക് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നവരുമായി പൊലീസ് ചര്‍ച്ച നടത്തിവരികയാണ്.
0 Comments